Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , , , » മുഹിമ്മാത്ത് അഹ്ദലിയ്യ ദിക്ര്‍ സ്വലാത്ത് മജ്‌ലിസും ആലംപാടി ഉസ്താദ് അനുസ്മരണവും 28ന്

മുഹിമ്മാത്ത് അഹ്ദലിയ്യ ദിക്ര്‍ സ്വലാത്ത് മജ്‌ലിസും ആലംപാടി ഉസ്താദ് അനുസ്മരണവും 28ന്

Written By Muhimmath News on Thursday, 26 October 2017 | 10:35
























പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണ ഭാഗമായി പുത്തിഗെ മുഹിമ്മാത്തില്‍ നടന്നുവരുന്ന മാസാന്ത അഹ്ദലിയ്യ ദിക്ര്‍ സ്വലാത്ത് മജ്‌ലിസും ശൈഖുനാ ആലംപാടി എ.എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ അനുസ്മരണവും ഒക്ടോബര്‍ 28 ശനിയാഴ്ച മഗ്‌രിബ് നിസ്‌കാരനാനന്തരം പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും.

ദിക്ര്‍ സ്വലാത്ത് മജ്‌ലിസിന് വി.പി.എ. തങ്ങള്‍ ആട്ടിരി മലപ്പുറം നേതൃത്വം നല്‍കും. നാലുമണിക്ക് നടക്കുന്ന ഖത് മുല്‍ ഖുര്‍ആന് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരും ആറുമണിക്ക് നടക്കുന്ന മഖാം സിയാറത്തിന് അബ്ദുര്‍റഹ്മാന്‍ അഹ്‌സനിയും നേതൃത്വം നല്‍കും. 

സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഗഫൂര്‍ ബാഖവി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, ഇബ്‌റഹിം സഖാഫി കര്‍ണൂര്‍, മുസ്തഫ സഖാഫി പട്ടാമ്പി, ഉമര്‍ സഖാഫി കര്‍ന്നൂര്‍, കെ.പി. അബ്ദുര്‍റഹ്മാന്‍ സഖാഫി പഴയ കടപ്പുറം, ഹാജി അമീര്‍ അലി ചൂരി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ അസീസ് മിസ്ബാഹി, അബ്ദുല്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍, അബ്ബാസ് സഖാഫി മലപ്പുറം, ബശീര്‍ പുളിക്കൂര്‍, എം.അന്തുഞ്ഞി മൊഗര്‍, തുടങ്ങിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved