Latest News :
Home » , , , , , , » മുഹിമ്മാത്ത് ബംഗളൂരു കമ്മിറ്റിക്ക് നവസാരഥികള്‍

മുഹിമ്മാത്ത് ബംഗളൂരു കമ്മിറ്റിക്ക് നവസാരഥികള്‍

Written By Muhimmath News on Thursday, 26 October 2017 | 09:52
























ബംഗളൂരു: മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ എജ്യുക്കേഷന്‍ സെന്റര്‍ ബംഗളൂരു കമ്മിറ്റിക്ക് നവസാരഥികള്‍ നിലവില്‍ വന്നു. 

ബംഗളൂരു വിവേക് നഗര്‍ ഹനഫി നഗര്‍ മസ്ജിദില്‍ നടന്ന ജനറല്‍ബോഡി സ്ഥാപന ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ ഹാജി റിപ്പോര്‍ട്ടവതരിപ്പിച്ചു.സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ ഉത്‌ബോധനവും പ്രാര്‍ഥനയും നടത്തി. അബ്ദുല്‍ റഹ്മാന്‍ ഹാജി അള്‍സൂര്‍, ഗഫൂര്‍ സഖാഫി, നാസര്‍ നീല്‍സാന്ദ്ര തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ഇബ്രാഹിം സഖാഫി പയോട്ട സ്വാഗതവും അബ്ദുര്‍റഹ്മാന്‍ നമീറ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: അബ്ദുല്‍ ഖാദര്‍ ഹാജി (പ്രസി.), സയ്യിദ് ഷൗക്കത്തലി തങ്ങള്‍, അബ്ദുര്‍റഹ്മാന്‍ ഹാജി അല്‍സൂര്‍, മുഹമ്മദ് കാഫി, അബൂബക്കര്‍ സഅദി, നസീര്‍ സുവര്‍ണ (വൈസ് പ്രസി.), അബ്ദുര്‍റഹ്മാന്‍ നമീറ (ജന,സെക്ര.), സിറാജ് വണ്ണാര്‍പേട്ട, നുഫൈല്‍ സാറാപാളയ, താജുദ്ദീന്‍ ജയനഗര്‍, സ്വാലിഹ് ശിവാജി നഗര്‍, അബ്ദുല്‍ അയാസ് (ജോ.സെക്ര.), ശംസുദ്ദീന്‍ ശ്രീനിവാഗിലു (ട്രഷറര്‍). 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved