Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , » നിയമത്തിന്റെ ആദ്യ പാഠങ്ങള്‍ തേടി വര്‍ണ്ണക്കൂട്ടം അംഗങ്ങള്‍

നിയമത്തിന്റെ ആദ്യ പാഠങ്ങള്‍ തേടി വര്‍ണ്ണക്കൂട്ടം അംഗങ്ങള്‍

Written By Muhimmath News on Sunday, 29 October 2017 | 14:31


കാസറഗോഡ്: മഴവില്‍ സംഘം വര്‍ണ്ണക്കൂട്ടം അംഗങ്ങള്‍ക്കായി എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിച്ച നിയമ പാഠം ശ്രദ്ധേയമായി .


നിയമത്തിന്റെ ആദ്യ പാഠങ്ങള്‍ കുട്ടികള്‍ക്ക് കാസറഗോഡ് സബ് ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ സര്‍ പകര്‍ന്ന് നല്‍കി. തുടര്‍ന്ന് വിദ്യാനഗര്‍ ജനമൈത്രി പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച് സ്റ്റേഷന്റെ നടപടിക്രമങ്ങള്‍ പരിചയപ്പെട്ടാണ് കുട്ടികള്‍ പിരിഞ്ഞത്.

പരിപാടിയില്‍ ഡിവിഷന്‍ പ്രസിഡണ്ട് ശംസീര്‍ സൈനി അദ്ധ്യക്ഷത വഹിച്ചു .എസ് എസ് എഫ് ജില്ലാ ക്യാബിനറ്റ് സെക്രട്ടറി കെ.എം കളത്തൂര്‍, ഫാറൂഖ് സഖാഫി മളി, ഹാഫിള് രിഫായി സഖാഫി എന്നിവര്‍ സംസാരിച്ചു. സുബൈര്‍ ബാഡൂര്‍ സ്വാഗതവും തസ്്‌ലീം കുന്നില്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved