Latest News :
Home » » സി.എം. ഉസ്താദിന്റെ ദുരൂഹ മരണം: എൻ.വൈ.എൽ സായാഹ്ന ധർണ്ണ നടത്തി

സി.എം. ഉസ്താദിന്റെ ദുരൂഹ മരണം: എൻ.വൈ.എൽ സായാഹ്ന ധർണ്ണ നടത്തി

Written By Muhimmath News on Tuesday, 31 October 2017 | 10:40

കാസർകോട്: ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം കേസ് പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എൻ.വൈ.എൽ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് പരിസരത്ത് ധർണ്ണ നടത്തി. 

ഖാസി സി.എം ഉസ്താദിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കാസർകോട് പോലീസ് നടത്തി വരുന്ന അന്വേഷണത്തിൽ അവ്യക്തതകൾ ഉണ്ടെന്നും ജനങ്ങൾ സംശയിക്കുന്ന സാഹചര്യത്തിൽ സമഗ്രമായ പുനരന്വേഷണം വേണ്ടതെന്നും ഐ.എൻഎൽ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് കെ.എസ്. ഫക്രുദ്ദീൻ പറഞ്ഞു. 

എൻ.വൈ.എൽ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സായാഹ്ന സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.വൈ.എൽ കോഡിനേറ്റർ റഹീം ബണ്ടിച്ചാൽ അധ്യക്ഷത വഹിച്ചു. 

എം.എ. ലത്തീഫ്, മൊയ്തീൻകുഞ്ഞി കളനാട്, മുഹമ്മദ് മുബാറക്ക് ഹാജി, സഫറുള്ള ഹാജി പട്ടേൽ, സുബൈർ പടുപ്പ്, ഇഖ്ബാൽ മാളിക, മൊയ്തീൻ ഹാജി ചാല, മുനീർ കണ്ടാളം, ഹനീഫ് കടപ്പുറം, ബഷീർ പയ്യാര, അഡ്വ: ഷേയ്ക്ക് ഹനീഫ്, ശാഫി സുഹ്രി, മൊലവി അബ്ദുല്ല, ഡി.എച്ച്. റിയാസ്, സി.എം.എ. ജലീൽ എന്നിവർ പ്രസംഗിച്ചു. സിദ്ധീഖ് ചെങ്കള സ്വാഗതം പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved