Latest News :
Home » , , , » പനിബാധിച്ച് ഉപ്പള കനിയാല സ്വദേശി മരിച്ചു

പനിബാധിച്ച് ഉപ്പള കനിയാല സ്വദേശി മരിച്ചു

Written By Muhimmath News on Monday, 30 October 2017 | 12:19

ഉപ്പള: പനിബാധിച്ച് യുവാവ് മരണപ്പെട്ടു. ബായാര്‍ കനിയാലയിലെ സജീവ സുന്നി പ്രവര്‍ത്തകന്‍ കനിയായിലെ അഷ്‌റഫ് (33) ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് പനിബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകിട്ടോടെ മംഗലാപുരം ആശുപത്രിയിലായിരുന്നു അന്ത്യം.

കനിയാലയിലെ പരേതരായ അബ്ദുല്ല-കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. ഭാര്യ: സാജിദ. ആറുമാസം പ്രായമായ അജ്‌ലാന്‍ ഏക മകനാണ്. സഹോദരങ്ങള്‍: റഹ്മാന്‍, മുഹമ്മദ്, ആഇശ, ഖദീജ, സുഹ്‌റ, ജമീല. 

കഴിഞ്ഞകാല കനിയാല യൂനിറ്റ് എസ് എസ് എഫ് സെക്രട്ടറിയായിരുന്ന അഷ്‌റഫ് സംഘടനാ പരിപാടികള്‍ വിജയിപ്പിക്കുന്നതില്‍ അതീവ താത്പര്യം പുലര്‍ത്തിയിരുന്നു. കൂട്ടുകരാന്റെ അകാല മരണം കൂട്ടുകാരെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. 

നിര്യാണത്തില്‍ എസ് വൈ എസ് ഉപ്പള സോണ്‍ സാരഥികളായ സിദ്ദീഖ് സഖാഫി ബായാര്‍, അബ്ദുറസാഖ് മദനി, അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍, യൂസുഫ് സഖാഫി കനിയാല, ഉമര്‍ മദനി കനിയാല എന്നിവര്‍ അനുശോചിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved