Latest News :
ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് സമാപിച്ചു; എസ് വൈ എസ് ദുതിതാശ്വാസ സമാഹരണ ഏകോപനത്തിന് കാസര്‍കോട്ട് കണ്‍ട്രോള്‍ റൂം തുറന്നു.
Home » , , » 13ന് നടത്താനിരുന്ന പെട്രോള്‍ പമ്പ് സമരം പിന്‍വലിച്ചു

13ന് നടത്താനിരുന്ന പെട്രോള്‍ പമ്പ് സമരം പിന്‍വലിച്ചു

Written By Muhimmath News on Wednesday, 11 October 2017 | 17:39

തിരുവനന്തപുരം: 13ാം തീയതി നടത്താനിരുന്ന 24 മണിക്കൂര്‍ പെട്രോള്‍ പമ്പ് സമരം പിന്‍വലിച്ചു. പെട്രോള്‍ കമ്പനികള്‍ ദിവസേന നിരക്ക് പരിഷ്‌കരിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.

ഓള്‍ ഇന്ത്യ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട് വെള്ളിയാഴ്ച നടത്തുന്ന ദേശീയ പെട്രോള്‍ പമ്പ് പണിമുടക്കില്‍ കേരളവും പങ്കു ചേരുമെന്ന് അറിയിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ സ്വകാര്യ പമ്പുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ഓള്‍ കേരള പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചിരുന്നു. ചൊവ്വാഴ്ച തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലായിരുന്നു തീരുമാനം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved