Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , , , » കേരളം മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് രാഷ്ട്രപതി

കേരളം മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് രാഷ്ട്രപതി

Written By Muhimmath News on Friday, 27 October 2017 | 18:47

തിരുവനന്തപുരം: കേരളം മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് രാഷ്ട്രപതി. ആരോഗ്യം, വിദ്യാഭ്യാസം, സാക്ഷരത എന്നീ മേഖലകളില്‍ കേരളം രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ ഹൗസാണെന്നും രാഷ്ട്രപതി പറഞ്ഞു. ദിദിന സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ അദ്ദേഷം ടെക്‌നോ പാര്‍ക്കിന്റെ നാലാം ഘട്ടമായ ടെക്‌നോ സിറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു.

ടെക്‌നോസിറ്റി രാജ്യത്തിന് തന്നെ അഭിമാനമാണ്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞെന്നും രാഷ്ട്രപതി പറഞ്ഞു. പദവി ഏറ്റെടുത്തശേഷം ഇതു രണ്ടാം തവണയാണ് രാംനാഥ് കോവിന്ദ് കേരളം സന്ദര്‍ശിക്കുന്നത്. നാളെ രാവിലെ 9.45ന് പ്രത്യേക വിമാനത്തില്‍ അദ്ദേഹം കൊച്ചിയില്‍ എത്തും. തുടര്‍ന്ന് ഹൈക്കോടതിയുടെ വബ്രജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12.30 ന് ഡല്‍ഹിയിലേക്ക് മടങ്ങും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved