Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , » റെയില്‍വേയുടെ പുതിയ സമയക്രമം നവംബര്‍ 1 മുതല്‍

റെയില്‍വേയുടെ പുതിയ സമയക്രമം നവംബര്‍ 1 മുതല്‍

Written By Muhimmath News on Tuesday, 31 October 2017 | 20:47

ചെന്നൈ: റെയില്‍വേയുടെ പുതുക്കിയ ടൈംടേബിള്‍ പ്രഖ്യാപിച്ചു. നവംബര്‍ ഒന്ന് മുതല്‍ ഇത് നിലവില്‍ വരും. കേരളത്തിന് രണ്ട് പുതിയ ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ട്. ഹംസഫര്‍ എക്‌സ്പ്രസും അന്ത്യോദയ എക്‌സ്പ്രസുമാണ് കേരളത്തിന് പുതുതായി അനുവദിച്ചത്. നിരവധി ട്രെയിനുകള്‍ നീട്ടാനും തീരുമാനിച്ചിട്ടുണ്ട്. ചില ട്രെയിനുകളുടെ വേഗവും വര്‍ധിപ്പിച്ചു.

ഗാന്ധിധാംതിരുനെല്‍വേലി റൂട്ടിലാണ് ഹംസഫര്‍ എക്‌സ്പ്രസ് സര്‍വീസ് നടത്തുക. പൂര്‍ണമായും ത്രീടയര്‍ എസിയാണ് ഈ വണ്ടി. തിങ്കളാഴ്ചകളില്‍ ഉച്ചക്ക് 1.50നു ഗാന്ധിധാമില്‍നിന്ന് പുറപ്പെട്ട് ബുധനാഴ്ച 11:30ന് തിരുനെല്‍വേലിയില്‍ എത്തും. വ്യാഴാഴ്ച രാവിലെ 7.45നു തിരുനെല്‍വേലയില്‍ നിന്ന് പുറപ്പെട്ട് ശനിയാഴ്ച രാവിലെ 4.40ന് ഗാന്ധിധാമില്‍ എത്തും. ഈ ട്രെയിന്‍ എന്ന് മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് തീരുമാനിച്ചിട്ടില്ല.

അന്ത്യോദയ എക്‌സ്പ്രസ് മംഗളൂരുകൊച്ചുവേളി റൂട്ടിലാണ് സര്‍വീസ് നടത്തുക. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ മംഗളൂരുവില്‍നിന്നും വ്യാഴം, ശനി ദിവസങ്ങളില്‍ കൊച്ചുവേളിയില്‍നിന്നും ഈ വണ്ടി പുറപ്പെടും. വൈകിട്ട് എട്ടിനു മംഗളൂരുവില്‍നിന്നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 8.15 നു കൊച്ചുവേളിയിലും രാത്രി 9.25 നു കൊച്ചുവേളിയില്‍ നിന്നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 9.15 നു മംഗളൂരുവിലും എത്തും. 18 കോച്ചുകളുള്ള ട്രെയിനിനു കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാവും. പൂര്‍ണമായും അണ്‍റിസവര്‍വ്ഡ് ആണ് ഈ ട്രെയിന്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved