Latest News :
...
Home » » കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം : ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം : ലോഗോ പ്രകാശനം ചെയ്തു

Written By Muhimmath News on Saturday, 28 October 2017 | 10:23
























കാസര്‍കോട്: കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് ചെമ്മനാട് ജമാഅത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സലിമ്മ ജോസഫിന് ലോഗോ കൈമാറിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. 

ചെമ്മനാട് ജമാഅത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ സി ടി അഹമ്മദ് അലി അധ്യക്ഷധ വഹിച്ചു. കലോത്സവ പബ്ലിസിറ്റി ചെയര്‍മാന്‍ പ്രിന്‍സ് സ്വാഗതവും സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് സി എച്ച് റഫീഖ് നന്ദിയും പറഞ്ഞു. നിരവധി ലോഗോ വന്നതില്‍ നിന്നും ഇതേ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ നാഫിയുടെ ലോഗോയാണ് തിരഞ്ഞെടുത്തത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved