Latest News :
തകര്‍ന്നടിഞ്ഞ് ബിജെപി; രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ്; മാറിമറിഞ്ഞ് മധ്യപ്രദേശ്; തെലങ്കാനയില്‍ ടിആര്‍എസ്; മിസോറാമില്‍ എംഎന്‍എഫ്‌
Home » » ബൈക്കിലെത്തിയ സംഘം സ്ത്രീയെ തള്ളിയിട്ട് മാല തട്ടിപ്പറിച്ചു

ബൈക്കിലെത്തിയ സംഘം സ്ത്രീയെ തള്ളിയിട്ട് മാല തട്ടിപ്പറിച്ചു

Written By Muhimmath News on Sunday, 29 October 2017 | 15:44

ബദിയടുക്ക: ബൈക്കിലെത്തിയ രണ്ട് പേര്‍ റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന സ്ത്രീയെ തള്ളിയിട്ട് മാല തട്ടിപ്പറിച്ചു.

പരിക്കേറ്റ സ്ത്രീ ആസ്പത്രിയില്‍ ചികിത്സ തേടി. നീര്‍ച്ചാല്‍ സ്‌കൂളിന് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ജയന്തിക്കാണ് പരിക്കേറ്റത്. ബേള വില്ലേജ് ഓഫീസിന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലേക്ക് ഇന്നലെ വൈകിട്ട് നടന്ന് പോകുന്നതിനിടെയാണ് ജയന്തിയെ ബൈക്കിലെത്തിയ രണ്ട് പേര്‍ തള്ളിയിട്ടത്. തറയില്‍ വീണ ജയന്തിയുടെ കഴുത്തില്‍ നിന്ന് മാല തട്ടിപ്പറിച്ച ശേഷം സംഘം ബൈക്കില്‍ കടന്ന് കളയുകയായിരുന്നു. ജയന്തി ബദിയടുക്കയിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സ തേടി. മുക്കുപണ്ടമാണ് നഷ്ടപ്പെട്ടത്. പൊലീസില്‍ പരാതി നല്‍കിയിട്ടില്ല
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved