Latest News :
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും പ്രമുഖ പണ്ഡിതനുമായ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി (ചിത്താരി ഉസ്താദ്) വഫാത്തായി
Home » » സഹായി സാംസ്‌കാരികവേദി ചെടേക്കാലില്‍ ട്യൂഷന്‍ ക്ലാസ് തുടങ്ങി

സഹായി സാംസ്‌കാരികവേദി ചെടേക്കാലില്‍ ട്യൂഷന്‍ ക്ലാസ് തുടങ്ങി

Written By Muhimmath News on Monday, 30 October 2017 | 10:19
























ബദിയടുക്ക: സാഹായി സാംസ്‌കാരിക വേദി ചെടെക്കാലിന്റെ ആഭിമുഖ്യത്തില്‍ 9, 10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗണിതശാസ്ത്രത്തില്‍ സൗജന്യമായി നല്‍കുന്ന ട്യൂഷന്‍ ക്ലാസിന്റെ ഉദ്ഘാടനം ബദിയഡുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍. കൃഷ്ണ ഭട്ട് നിര്‍വഹിച്ചു. 

ക്ലബ്ബുകളൊക്കെ കളികള്‍ക്ക് മാത്രം പ്രാധാന്യം കൊടുക്കുന്ന ഇന്നത്തെ കാലത്ത് കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിനും പ്രധാന്യം കൊടുത്ത് സഹായി സാംസ്‌കാരിക വേദി നടത്തുന്ന ഈ സൗജന്യ ട്യൂഷന്‍ ക്ലാസ് മാതൃകാപരമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. 

സി.പി.എം ബദിയഡുക്ക ലോക്കല്‍ സെക്രട്ടറി ജഗനാഥ ഷെട്ടി മുഖ്യാതിഥി ആയിരുന്നു. ഡി.വൈ.എഫ്.ഐ കുമ്പള ബ്ലോക്ക് പ്രസിഡന്റ് സചിതാ റൈ, ബി.എം.സുബൈര്‍, കെ.എം. അബ്ദുല്‍ റഹിമാന്‍ ഹാജി, നാരായണന്‍ പൊയ്യക്കണ്ടം, സിറാജ്.വൈ, ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
സാംസ്‌കാരിക വേദി പ്രസിഡന്റ് നിസാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. രഞ്ജിത്ത് സ്വാഗതവും വാര്‍ഡ് മെമ്പര്‍ മുനീര്‍ ചെടേക്കാല്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved