Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , , , » ടിപ്പു സുല്‍ത്താന്‍ മന്ദബുദ്ധിയും വര്‍ഗീയവാദിയും: വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്ത സ്‌കൂളിലെ അധ്യാപകനെതിരെ എംഎസ്എഫ് രംഗത്ത്

ടിപ്പു സുല്‍ത്താന്‍ മന്ദബുദ്ധിയും വര്‍ഗീയവാദിയും: വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്ത സ്‌കൂളിലെ അധ്യാപകനെതിരെ എംഎസ്എഫ് രംഗത്ത്

Written By Muhimmath News on Monday, 30 October 2017 | 18:59



ഉപ്പള: സ്‌കൂളില്‍ ടിപ്പു സുല്‍ത്താനെ മന്ദബുദ്ധിയാക്കി ക്ലാസ് നടത്തിയെന്ന് കാണിച്ച് എം എസ് എഫ് ഡിഡിഇക്ക് പരാതി നല്‍കി. ഷിറിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസില്‍ സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകനെതിരെയാണ് പരാതി നല്‍കിയത്. അധ്യാപകന്‍ ടിപ്പു സുല്‍ത്താനെ മന്ദബുദ്ധിയും വര്‍ഗീയ വാദിയുമാക്കി ക്ലാസെടുത്തുവെന്നും ചരിത്രത്തെ ഇത്തരത്തില്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.

ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായി എം.എസ്.എഫ് സോണല്‍ സെക്രട്ടറി അസീസ് കളത്തൂര്‍ പറഞ്ഞു. ബ്രിട്ടീഷുകാര്‍ക്കെതിരായ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ടിപ്പു സുല്‍ത്താന്റെ സംഭാവനകള്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ഒരു മന്ദബുദ്ധിയായ രാജാവായിരുന്നെന്നും നിരവധി ആരാധനാലയങ്ങള്‍ തകര്‍ത്ത വര്‍ഗീയ വാദിയാണെന്നുമാണ് ക്ലാസില്‍ പഠിപ്പിച്ചതെന്ന് എംഎസ്എഫ് ആരോപിച്ചു.

ഇതിനെ തിരുത്തി പറഞ്ഞ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ അടിച്ചതായും പരാതിയുണ്ട്. രാജ്യത്തിന്റെ ചരിത്രങ്ങളെയും പോരാളികളെയും മോശമായി ചിത്രീകരിച്ച് സംഘ്പരിവാര്‍ അജണ്ടകള്‍ വിദ്യഭ്യാസ മേഖലകളില്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ ചെറുത്തു തോല്‍പിക്കുമെന്നും എം എസ് എഫ് മുന്നറിയിപ്പ് നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved