Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page























കാസര്‍കോട്: മുസ്ലികള്‍ തമ്മിലുള്ള കടമകളില്‍ അതിപ്രധാനപ്പെട്ടതും, വര്‍ത്തമാന കാല സ്ത്രീ സമൂഹത്തിന് അന്യമായിക്കൊണ്ടിരിക്കുന്ന മയ്യിത്ത് പരിപാലനം പരിശീലിപ്പിച്ച് ഒരോ മഹല്ലിലും മയ്യിത്ത് പരിപാലന വനിത ടീമിനെ സൃഷ്ടിക്കുക എന്ന ലക്ഷൃത്തോടെ ഉളിയത്തടുക്കം അല്‍ ഹുസ്‌നാ ഷീ അക്കാദമി ആരംഭിച്ച 'നമ്മുക്ക് പരിശീലിക്കാം നമ്മുടെ കടമകള്‍' എന്ന ക്യാമ്പയിന്‍ ശ്രദ്ധേയമാവുന്നു. 

നല്ല പ്രതീകരണമാണ് ഒരോ മഹല്ലുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി മഹല്ലു കമ്മറ്റിയും,സാമുധായിക സാംസ്‌കാരിക സംഘടകളും ക്യാമ്പ് സംഘടിപ്പിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 

മരണം ആസന്നമായവര്‍ക്ക് ചെയ്ത് കൊടുക്കേണ്ട കാര്യങ്ങള്‍,മരണം ഉറപ്പായ ഉടനെ ചെയ്യേണ്ട കാര്യങ്ങള്‍,മയ്യിത്ത് കുളി,കഫന്‍ ചെയ്യല്‍ തുടങ്ങി മയ്യിത്ത് സംസ്‌കരണവുമായി ബന്ധപ്പെട്ട മുഴവന്‍ കാര്യങ്ങളും പരിചയ സമ്പന്നരായ വനിത ടീച്ചര്‍മാരുടെ നേതൃത്വത്തില്‍ മുഴുവന്‍ സജീകരണങ്ങളൊരുക്കി നേരില്‍ കാണിച്ചു കൊടുത്ത് പ്രാക്ടിക്കലായി പരിശീലിപ്പിക്കുന്നു. 

ഫാത്തിമ മിസ് രിയ്യ നെല്ലിക്കുന്ന്
മറിയം ഫാത്തിമ ഉളിയത്തടുക്ക
നഫീസത്ത് ശാഹിദ എസ്.പി.നഗര്‍ ഖദീജത്ത് ജുബൈരിയ്യ ടി.എന്‍.മൂല എന്നിവര്‍ നേതൃത്വം നല്‍കും. 

അടുത്ത  ക്യാമ്പ് ഈ മാസം 31 ചൊവ്വാഴ്ച രാവിലെ 10 മണിക്ക്  മുള്ളേര്യ പൂത്തപ്പലം ജുമാ മസ്ജിദ് കമ്മറ്റിയുടെ സഹകരണത്തോടെ പൂത്തപ്പലം മദ്രസാ ഹാളില്‍ നടക്കും. ക്യാമ്പ് സംഘടിപ്പിക്കാന്‍ താല്പര്യമുള്ള മഹല്ലുകാര്‍ 
9020403038 9633300704 എന്നീ നമ്പറില്‍ ബന്ധപ്പെടണമെന്ന് മാനേജര്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് അറിയിച്ചു.

Leave A Reply