Latest News :
അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; കെസി വേണുഗോപാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി
Home » » സൗഹൃദ കൂട്ടായ്മകള്‍ ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലുകളാണ്: എം ജി എസ് നാരായണന്‍

സൗഹൃദ കൂട്ടായ്മകള്‍ ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലുകളാണ്: എം ജി എസ് നാരായണന്‍

Written By Muhimmath News on Tuesday, 3 October 2017 | 12:04

മുക്കം: മത സൗഹാര്‍ദ സംഗമങ്ങളും മതേതര കൂട്ടായ്മകളും പുതിയ സൃഷ്ടിയല്ലെന്നും ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലുകള്‍ മാത്രമാണെന്നും പ്രമുഖ ചരിത്ര പണ്ഡിതന്‍ ഡോ. എം ജി എസ് നാരായണന്‍ പറഞ്ഞു. 'വരൂ, നമുക്കൊരുമിച്ച് പാടാം ഫാസിസത്തിനെതിരെ' എന്ന പ്രമേയത്തില്‍ എസ് എസ് എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി മുക്കത്ത് സംഘടിപ്പിച്ച മതേതര വിദ്യാര്‍ഥി കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലേക്ക് കടന്നുവന്ന മുഴുവന്‍ സംസ്‌കാരങ്ങളെയും മതങ്ങളെയും സ്വീകരിച്ച ചരിത്രമാണ് നമുക്കുള്ളതെന്നും അത്തരം പാരമ്പര്യത്തെ ജ്വലിപ്പിക്കുന്ന സന്ദേശങ്ങളാണ് ഇത്തരം കൂട്ടായ്മകളില്‍ തെളിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ഹാമിദലി സഖാഫി പാലാഴി അധ്യക്ഷനായി. എസ് വൈ എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കാസിം ഇരിക്കൂര്‍, എ പി മുരളീധരന്‍, എം ജീവേഷ്, സി എന്‍ ജഅ്ഫര്‍ സ്വാദിഖ്, എന്‍ അലി അബ്ദുല്ല, കെ അബ്ദുല്‍ കലാം മാവൂര്‍ സംസാരിച്ചു. 

അഡ്വ. എ കെ ഇസ്മാഈല്‍ വഫ, ജി അബൂബക്കര്‍, നാസര്‍ ചെറുവാടി, റശീദ് സഖാഫി മുക്കം, അക്ബര്‍ സ്വാദിഖ്, ശരീഫ് സഖാഫി താത്തൂര്‍, സജീര്‍ വാളൂര്‍, പി എം മുഹമ്മദ് ഫെബാരി, ഡോ. എം എസ് മുഹമ്മദ് സംബന്ധിച്ചു. മത സൗഹാര്‍ദം വിളിച്ചോതുന്ന സൗഹൃദച്ചിന്ത് പരിപാടിയുടെ ഭാഗമായി നടന്നു. ജാബിര്‍ നെരോത്ത് സ്വാഗതവും ഖാസിം ചെറുവാടി നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved