Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , » ഫാസിസ്റ്റ് പ്രചരണം: പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി തിരുത്തണം: എസ് വൈ എസ്

ഫാസിസ്റ്റ് പ്രചരണം: പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി തിരുത്തണം: എസ് വൈ എസ്

Written By Muhimmath News on Thursday, 26 October 2017 | 12:00

മലപ്പുറം: വര്‍ഗീയ ധ്രുവികരണത്തിനായി ഇല്ലാ കഥകള്‍ മെനയുന്ന ഫാസിസ്റ്റ് പ്രചരണങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന പൊതു വിദ്യാഭ്യാസ വകുപ്പ് നടപടി തിരുത്തണമെന്ന് എസ്.വൈ.എസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

വിദ്വേഷ രാഷട്രീയ പ്രസ്ഥാന സ്ഥാപകന്റെ ജന്മദിനം പൊതു വിദ്യാലയങ്ങളില്‍ ആഘോഷിക്കാനുള കേന്ദ്ര നിര്‍ദ്ദേശം യാതൊരു വൈമനസ്യവും കൂടാതെ നടപ്പിലാക്കാനുള്ള ശ്രമം ഭീരുത്വമാണ്. 

നേരത്തെ സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ ഫാസിസ്റ്റ് ആശയങ്ങള്‍ ഇളം കുരുന്നുകളില്‍ അടിച്ചേല്‍പ്പിക്കാനുളള ഗൂഢശ്രമം തടയുന്നതില്‍ വകുപ്പ് തികഞ്ഞ അലംബാവമാണ് കാണിച്ചത് ഉറച്ചതും ധീരവുമായ നിലാപാടും അതിനനുസരിച്ചുള്ള പ്രവൃത്തിയുമാണ് പൊതുജനം സര്‍ക്കാറില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

 യോഗത്തില്‍ പ്രസിഡന്റ്  സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. എം.അബൂബക്കര്‍ പടിക്കല്‍, ടി.അലവി, എന്‍ എം സ്വാദിഖ് സഖാഫി, ബശീര്‍ പറവന്നൂര്‍, കെ.പി ജമാല്‍ കരുളായി, അസൈനാര്‍ സഖാഫി, ഇകെ മുഹമ്മദ്  കോയ സഖാഫി സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved