വോര്‍ക്കാടി: യുവത്ത്വം നാട് ഉണര്‍ത്തുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാനത്തെ 6000 യൂനിറ്റ് കേന്ദ്രങ്ങളില്‍ നടത്തുന്ന യൂനിറ്റ് സമ്മേളന ഭാഗമായി നവംബര്‍ 19 പൊയ്യത്തബയല്‍ യൂത്ത് സ്ക്വയറില്‍ നടക്കുന്ന യൂനിറ്റ് സമ്മേളന ഉപഹാരമായി എസ് വൈ എസ് ജിസിസി കമ്മിറ്റിയുടെ സഹകരണത്തോടെ നിര്‍ദ്ധന കുടുംബത്തിന് നിര്‍മിക്കുന്ന ദാറുല്‍ ഖൈറ് ഭവനത്തിന്ടെ ശിലാസ്ഥാപനം സമസ്ത, എസ് വൈ എസ് നേതാക്കളായ സയ്യിദ് മുഹമ്മദ് അശ്രഫ് അസ്സഖാഫ് ആദൂര്‍, സയ്യിദ് പി. എസ്. ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി എന്നിവരുടെ സാനിദ്ധ്യത്തില്‍ സമസ്ത കേരള ഉപാധ്യക്ഷനും പൊയ്യത്തബയല്‍ ഖാസിയുമായ ശൈഖുനാ താജുശ്ശരീഅ അലികുഞ്ഞി മുസ്ലിയാര് നിര്‍വഹിച്ചു. അബുദുല്‍ മജിദ് ഫൈസി, മുഹമ്മദ് സഖാഫി തോക്കെ, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ജമാല്‍ സഖാഫി മുതുങ്കാര്, മുഹമ്മദ് ഡി.യം. കെ, അബ്ദുല്‍ കരീം ഡി. കെ, അലീ ദര്മനഗര്, ആബൂബക്കര്‍ ഹാജി കെ. കെ, ഉമ്മര്‍ മദനി, അബൂബക്കര്‍ കണക്കൂര്‍, ലത്ഥീഫ് സഅദി താമാര്‍, ഹനീഫ് പി. കെ, റസ്സാഖ് കെ കെ, ഫക്റുദ്ധൂന് പാറ, ലത്ഥീഫ് അമാനി കിന്നജെ, മുഹമ്മദ് കിന്നജെ, ജി. സി. സി കമ്മിറ്റി നേതാക്കളായ ഹമീദ് താമാര്‍, ഇഖ്ബാല്‍ പൊയ്യത്തബയല്‍, അബ്ദുല്‍ റഹ്മാന് ബദിയാര്‍, റസ്സാഖ് പാറ, ശറീഫ് കണന്തൂര് സംബന്ധിച്ചു.