കാസര്‍കോട്: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന ഇസ്തിഫാദ സംഗമങ്ങള്‍ ജില്ലയില്‍ 12,13 തിയ്യതികളില്‍ നടക്കും. മഞ്ചേശ്വരം മള്ഹര്, ഉപ്പള ബേക്കൂര്‍ സുന്നി സെന്റര്‍, കുമ്പള മുഹിമ്മാത്ത്, ബദിയഡുക്ക ദാറുല്‍ ഇഹ്സാന്‍, മുള്ളേരിയ ഖലീല്‍ സ്വലാഹ്, കാസര്‍കോട് സുന്നി സെന്റര്‍ എന്നിവിടങ്ങളിലാണ് 12ന് നടക്കുന്നത്.
13ന് ഉദുമ സഅദിയ്യ, കാഞ്ഞങ്ങാട് ആലാമിപ്പള്ളി, ചെറുവത്തൂര്‍ കുഴിഞ്ഞടി മര്‍കസ്, തൃക്കരിപ്പൂര്‍ മുജമ്മഅ് എന്നിവിടങ്ങളിലും നടക്കും.
സംസ്ഥാന നേതാക്കളായ പട്ടുവം കെ പി അബൂബക്കര്‍ മുസ് ലിയാര്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, യു സി അബ്ദുല്‍ മജീദ്, മുഹമ്മദലി ഹാജി, യൂസുഫ് ഹാജി പെരുമ്പ തുടങ്ങിയവര്‍ സംഗമങ്ങള്‍ക്ക് നേതൃത്വം വഹിക്കും.യൂനിറ്റുകളില്‍നിന്ന് സമാഹരിച്ച പ്രവര്‍ത്തകരുടെ ഒരു ദിനവരുമാനഫണ്ട് സംഗമത്തില്‍ നേതാക്കള്‍ ഏറ്റുവാങ്ങും.
ഖൈറുഉമ്മ, മതംമതേതരത്വം, നിയമപാഠം എന്നിങ്ങനെ മൂന്ന് സെഷനുകളായാണ് ഇസ്തിഫാദ ക്രമീകരിച്ചിട്ടുള്ളത്. ക്ലാസുകള്‍ക്ക് ജില്ലാ റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങള്‍ നേതൃത്വം നല്‍കും. സയ്യിദ് ഇബ്റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹുസൈന് സഅദി കെ സി റോഡ്, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അശ്റഫ് സഅദി ആരിക്കാടി, മുഹമ്മദ് സഖാഫി പാത്തൂര്‍, ജബ്ബാര്‍ സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ജഅ്ഫര്‍ സി എന്‍, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, സ്വാദിഖ് ആവള തുടങ്ങിയവര്‍ സംബന്ധിക്കും