Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » » ട്രെയിന്‍ തട്ടി യുവാവ് മരിച്ച നിലയില്‍

ട്രെയിന്‍ തട്ടി യുവാവ് മരിച്ച നിലയില്‍

Written By Muhimmath News on Tuesday, 24 October 2017 | 12:42

ചെറുവത്തൂര്‍: ട്രെയിന്‍ തട്ടി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം കുമ്പള പള്ളി യു പി സ്‌കൂളിന് സമീപം താമസിക്കുന്ന ഉമിച്ചിപൊയിലിലെ രവിശാന്ത ദമ്പതികളുടെ മകന്‍ വിഷ്ണുവിനെയാണ്(26) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ചെറുവത്തൂര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെയാണ് വിഷ്ണുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കമഴ്ന്ന നിലയിലായിരുന്നു മൃതദേഹം. ഉടല്‍ പാളത്തിലും തല പുറത്ത് കുറ്റിക്കാട്ടിലുമായിരുന്നു. ആത്മഹത്യ ആണെന്ന് സംശയിക്കുന്നു. നിര്‍മാണ തൊഴിലാളിയാണ് മരിച്ച വിഷ്ണു. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved