Monday, 23 October 2017

തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയത് പുന:പരിശോധിക്കും : സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ സിനിമാ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനു മുന്പായി ദേശീയഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി. രാജ്യസ്‌നേഹം അടിച്ചേല്‍പ്പിക്കാനാവില്ല. ജനം തീയറ്ററില്‍ പോകുന്നത് വിനോദത്തിനാണെന്നും കഴിഞ്ഞ വര്‍ഷം ഉത്തരവ് പുറപ്പെടുവിച്ച ഇടക്കാല ബെഞ്ച് പരാമര്‍ശം നടത്തി.

ഇക്കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നാണ് ചീഫ് ജസ്റ്റീസ് ദീപ്ക് മിശ്ര അധ്യക്ഷനായ ബെഞ്ചിലെ ജെ. ചന്ദ്രചൂഢ് പരാമര്‍ശം നടത്തിയത്. തീയറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കുകയും ദേശീയ പതാക പ്രദര്‍ശിപ്പിക്കുകയും വഴി ജനങ്ങളില്‍ രാജ്യസ്‌നേഹവും ദേശീയബോധവും ഉണര്‍ത്താന്‍ കഴിയുമെന്നായിരുന്നു കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.


ദേശീയ ഗാനത്തിന്റെ സമയത്ത് സിനിമാ സ്‌ക്രീനില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കണം. ഈ സമയത്ത് പ്രേക്ഷകര്‍ തിയറ്ററില്‍ എഴുന്നേറ്റു നില്‍ക്കണമെന്നുമാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നത്.

SHARE THIS

Author:

0 التعليقات: