Latest News :
Home » , » എസ് വൈ എസ് ബായാര്‍ യൂണിറ്റ് സമ്മേളനം 27ന്

എസ് വൈ എസ് ബായാര്‍ യൂണിറ്റ് സമ്മേളനം 27ന്

Written By Muhimmath News on Wednesday, 25 October 2017 | 19:01



ബായാര്‍: യുവത്വം നാടുണര്‍ത്തുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായുള്ള ബായാര്‍ മുളിഗദ്ദെ, പൊന്നങ്കളം യൂണിറ്റ് സമ്മേളനം 27ന് വൈകീട്ട് 5 മണിക്ക് ബായാര്‍ മുജമ്മഅ് കാമ്പസില്‍ വെച്ച് നടക്കും. ബായാര്‍ മുജമ്മഅ് സാരഥി അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി ബായാര്‍ തങ്ങല്‍ ഉദ്ഘാടനം ചെയ്യുന്ന പ്രസ്തുത പരിപാടിയില്‍ ഹംസ മിസ്ബാഹി ഓട്ടപദവ് ആദര്‍ശപ്രഭാഷണം നടത്തും. എസ് വൈ എസ് ഉപ്പള സോണ്‍ പ്രസിഡന്റ അബൂബക്കര്‍ സിദ്ധീഖ് സഖാഫി ആവളം ആമുഖ പ്രഭാഷണവും സോണ്‍ ഉപാദ്ധ്യക്ഷന്‍ അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍ പ്രമേയപ്രഭാഷണവും നടത്തും.



അസ്സയ്യിദ് യാസീന്‍ ഉബൈദുല്ല സഅദി ബായാര്‍, അസ്സയ്യിദ് ബദ്‌റുദ്ദിന്‍ തങ്ങള്‍ ചിപ്പാര്‍, ബായാര്‍
അബ്ദുല്ല മുസ്ലിയാര്‍, അബൂബക്കര്‍ ഫൈസി, ശാഫി സഅദി ശിറിയ, എം പി മുഹമ്മദ്, അബ്ദുല്‍ റസ്സാഖ് മദനി, മുഹമ്മദലി അഹ്‌സനി, ഉസ്മാന്‍ സഖാഫി തലക്കി , ഹാജി എം ബി കുഞ്ഞി മളിഗെ, ഇബ്രാഹിം സഅദി, സ്വദിഖ് ആവളം, എം എ അബ്ദുല്ല മുസ്ലിയാര്‍, മുസ്തഫ മുസ്ലിയാര്‍ കയര്‍ക്കട്ട, ഹമീദ് മുസ്ലിയാര്‍ കറോപാടി, ശരീഫ് മുസ്ലിയാര്‍ പൊന്നങ്കള, ആദം ആവളം, കരീം ഹാജി മുന്നൂര്‍, ഇബ്രാഹിം മുസ്ലിയാര്‍ അട്ടഗോളി, ഇബ്രാഹിം മാസ്റ്റര്‍, റസ്സാഖ് ജാറ , ബദ്‌റുല്‍ മുനീര്‍ അട്ടഗോളി, അബ്ദുല്‍ അസീസ് അട്ടഗോളി, അബ്ദുല്‍ റഹ്മാന്‍ ഹാജി ബായാര്‍, മുഹമ്മദ് ഹാജി, ഇര്‍ഷാദ് തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved