Latest News :
Home » , » മാര്‍പ്പിനടുക്ക യൂണിറ്റ് നടത്തിയ കൊളാഷ് പ്രദര്‍ശനം നാട്ടുകാര്‍ക്ക് നവ്യാനുഭവമായി

മാര്‍പ്പിനടുക്ക യൂണിറ്റ് നടത്തിയ കൊളാഷ് പ്രദര്‍ശനം നാട്ടുകാര്‍ക്ക് നവ്യാനുഭവമായി

Written By Muhimmath News on Tuesday, 31 October 2017 | 17:21




മാര്‍പ്പിനടുക്ക:യുവത്വം നാടുണര്‍ത്തുന്നു എന്ന ശീര്‍ഷകത്തില്‍ നവംബര്‍ 16ന് മാര്‍പ്പിനടുക്കയില്‍ നടക്കുന്ന എസ് വൈ എസ് യൂണിറ്റ് സമ്മേളനത്തിന്റെ ഭാഘമായി നടത്തിയ കൊളാഷ് പ്രദര്‍ശനം നാട്ടുകാര്‍ക്ക് നവ്യാനുഭവമായി. മാനുഷിക മൂല്യങ്ങള്‍ കാറ്റില്‍ പരത്തുന്ന ആധുനിക ലോകത്ത് മാനവിക മൂല്യങ്ങളെ കുറിച്ച ബോധവന്മാരക്കുന്ന ഒരു കൂട്ടം ചിത്രങ്ങള്‍ക്ക് പുറമെ പ്രസ്ഥാനിക ചരിത്രത്തില്‍ നാഴിക കല്ലുകളായ സംഭവങ്ങളെ തൊട്ടുണര്‍ത്തുന്ന ഫോട്ടോ ശേകരങ്ങള്‍ ചടങ്ങിനെ കൗതുകമുളവാക്കി. മനുഷ്യന്‍ പ്രകൃതിക്കും മറ്റു ജീവ ജാലങ്ങള്‍ക്കും മേല്‍ കൈ കടത്തി സ്വയം നാശം വരുത്തുകായാണെന്ന നഗ്‌ന സത്യം ഒരു നിമിഷം ജനങ്ങളെ ഓര്‍മപ്പെടുത്തി.

എസ് വൈ എസ് യൂണിറ്റ് പ്രവര്‍ത്തകരുടെ ഫോട്ടോ ശേഖരണത്തില്‍ നിന്നും തെരഞ്ഞെടുത്ത ചിത്രങ്ങളാണ് കൊളാഷ് പ്രദര്‍ശനത്തിന് തയ്യാറാക്കിയത്.സമസ്തയുടെ തുടക്കം മുതല്‍ ഇങ്ങോളമുള്ള ചരിത്രവും, സംഭവ വികാസങ്ങളും പത്ര രേഖകള്‍ അടക്കം ഉള്ള വിവരണങ്ങളും കൊളാഷിലെ പ്രധാന ആകര്‍ഷണമായി.യൂണിറ്റ് മുന്‍കാലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ രേഖകള്‍ പുതു പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു.

ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച പ്രാര്‍ത്ഥന നടത്തി.എസ് വൈ എസ് ബദിയടുക്ക സോണ്‍ സംഘടന കാര്യ പ്രസിഡന്റ് എ കെ സഖാഫി കന്യാന ഉല്‍ഘടനം ചെയ്തു. എസ് വൈ എസ് യൂണിറ്റ് പ്രസിഡണ്ട് അസിസ് എം കെ, സെക്രട്ടറി ജാഫര്‍ അഗല്‍പാടി, സ്വഘത സംഗം ചെയര്‍മാന്‍ എസ് ഐ മുഹമ്മദ്, കണ്‍വീനര്‍ ജാബിര്‍ മാര്‍പനടുക, എസ് എസ് എഫ് യൂണിറ്റ് സെക്രട്ടറി സുബൈര്‍ അഗല്‍പാടി, കാദര്‍ മുസ്ലിയാര്‍, ഖലീല്‍ സഅദി, നാസര്‍ എന്‍ എം, റഹ് മാന്‍ എം കെ, ഖലീല്‍ ചൂരിക്കോട്, മൊയ്ദീന്‍ മാര്‍പടുക, നിസാര്‍ അഗല്‍പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved