Latest News :
അറഫ സംഗമത്തിന് പരിസമാപ്തി; ഹാജിമാര്‍ മുസ്ദലിഫയില്‍
Home » » പ്രതിയാണെന്ന് സംശയിച്ച് യുവാവിനെ തട്ടിക്കൊണ്ട് പോയി : തെലങ്കാനയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു

പ്രതിയാണെന്ന് സംശയിച്ച് യുവാവിനെ തട്ടിക്കൊണ്ട് പോയി : തെലങ്കാനയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു

Written By Muhimmath News on Wednesday, 25 October 2017 | 12:20
























കാസര്‍കോട്: പ്രതിയാണെന്ന് സംശയിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയതിനു തെലങ്കാനയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ശിരിബാഗിലു മഞ്ചത്തടുക്ക കോലത്തിങ്കാല്‍ ഹൗസില്‍ അബ്ദുല്‍റഹ്മാന്‍ കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച പരാതിയിലാണ് കേസ്.

കഴിഞ്ഞ 20നു തെലങ്കാന പൊലീസാണെന്നു പറഞ്ഞു കാറിലെത്തിയ സംഘം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ബലമായി തെലങ്കാനയിലെ മൊമിപേട്ട് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. വിലകൂടിയ വാച്ചും മൊബൈല്‍ഫോണും 14000 രൂപയും കൈക്കലാക്കി. ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി പരാതിപ്പെട്ടിരുന്നു. 

ഇതനുസരിച്ചു തെലങ്കാന രംഗ റെഡ്ഡി ജില്ലയിലെ മൊമിപേട്ട്, നവാബ്‌പേട്ട് സ്റ്റേഷനുകളിലെ എസ്‌ഐമാര്‍, നാലു സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved