Latest News :
Home » , , , » തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നാലുവരി റെയില്‍പ്പാതയാകും

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നാലുവരി റെയില്‍പ്പാതയാകും

Written By Muhimmath News on Saturday, 28 October 2017 | 11:06
























തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ നിലവിലുള്ള ഇരട്ടപ്പാതയ്ക്ക് സമാന്തരമായി രണ്ടുപാതകൂടി നിര്‍മിക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം റെയില്‍വേബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി അംഗീകരിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയനും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനിയും തമ്മില്‍ വെളളിയാഴ്ച നടന്ന ചര്‍ച്ചയിലാണ് തീരുമാനങ്ങള്‍. ഈ പാതകളില്‍ സെമിസ്?പീഡ് തീവണ്ടികളാണ് ഓടുന്നത്.

റെയില്‍വേ സംസ്ഥാന സര്‍ക്കാര്‍ സംയുക്ത സംരംഭമായ കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുക. അതിവേഗ തീവണ്ടികള്‍ക്ക് പകരം നിര്‍ദിഷ്ട പാതകളില്‍ സെമി സ്പീഡ് ട്രെയിനുകള്‍ പരിഗണിക്കും, തിരുവനന്തപുരം – കാസര്‍കോട് മേഖലയില്‍ പുതിയ പാതകള്‍ പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചു.

പാതകളുടെ ശേഷിയെക്കാള്‍ തീവണ്ടികള്‍ സംസ്ഥാനത്ത് ഓടുന്നുണ്ട്. ഇതിനാല്‍ പുതിയ തീവണ്ടികള്‍ അനുവദിക്കാനാകില്ല. അതുകൊണ്ടാണ് പുതിയപാത പരിഗണിക്കുന്നത്. മൈസൂര്‍ (മാനന്തവാടി വഴി) പാതയുടെ വിശദ റിപ്പോര്‍ട്ട് ഡിസംബര്‍ 31ന് മുമ്പ് പൂര്‍ത്തിയാക്കി സമര്‍പ്പിക്കാന്‍ ബോര്‍ഡ് ചെയര്‍മാന്‍ നിര്‍ദേശിച്ചു. തിരുവനന്തപുരംകാസര്‍കോട് പാത 575 കിലോമീറ്റര്‍ വരും.

തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെ 125 കിലോമീറ്ററില്‍ നിലവിലുള്ള ബ്രോഡ്‌ഗേജ് ലൈനിന് സമാന്തരമായി മൂന്നും നാലും ലൈനുകള്‍ ഇടുന്നതിന് റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പദ്ധതിരൂപരേഖ തയ്യാറാക്കി. 1943 കോടി രൂപയാണ് ഇതിന് കണക്കാക്കിയിട്ടുള്ളത്. അതേസമയം കാസര്‍കോട് വരെ പുതിയ പാതകള്‍ നിര്‍മിക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ശബരി പാതയുടെ ചെലവ് റെയില്‍വേ വഹിക്കണമെന്നും പുതിയ പദ്ധതികളുടെ പകുതി ചെലവ് കേരളം വഹിക്കാമെന്നും സര്‍ക്കാര്‍ പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved