Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വിമത എം.എല്‍.എ റോഷന്‍ ബെയ്ഗ് തട്ടിപ്പുകേസില്‍ കസ്റ്റഡിയില്‍; സംഭവം ബി.ജെ.പി എം.എല്‍.എയോടൊപ്പം മുംബൈയിലേക്ക് പോകാനൊരുങ്ങുമ്പോള്‍

404

We Are Sorry, Page Not Found

Home Page
കാഞ്ഞങ്ങാട്: തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍. 

ഹര്‍ത്താല്‍ ദിവസവും അസോസിയേഷനു കീഴിലുള്ള മുഴുവന്‍ കടകളും പൊലീസ് സംരക്ഷണം ലഭിച്ചാല്‍ തുറക്കുമെന്നു വ്യാപാരികള്‍ അറിയിച്ചു. കടകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടു ജില്ലാ പൊലീസ് മേധാവിക്കു കത്തു നല്‍കിയെന്നു വ്യാപാരികള്‍ അറിയിച്ചു. 

ഇതുപ്രകാരം സംരക്ഷണം നല്‍കുമെന്നു രേഖാമൂലമുള്ള ഉറപ്പു ലഭിച്ചാല്‍ മുഴുവന്‍ കടകളും തുറന്നു ഹര്‍ത്താലില്‍ നിന്നു വിട്ടുനില്‍ക്കാനാണ് തീരുമാനം. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ രാഷ്ട്രീയ നേട്ടത്തിനും ലാഭത്തിനും വേണ്ടിയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നത്. ഇതു നാടിന്റെ വികസനത്തെ പിന്നോട്ടടിക്കുന്നു.

ഹര്‍ത്താലില്‍ നിന്നു പാല്‍, പത്രം, ആശുപത്രി, വിവാഹം എന്നിവ ഒഴിവാക്കുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ വ്യാപാരികളെ ഒഴിവാക്കുന്നില്ല. ഹര്‍ത്താലില്‍ ഏറെ നഷ്ടം സഹിക്കേണ്ടി വരുന്ന വിഭാഗമാണു വ്യാപാരികള്‍. വ്യാപാരികള്‍ ഹര്‍ത്താലിന് എതിരല്ലെങ്കിലും നിര്‍ബന്ധപൂര്‍വം കടകള്‍ അടപ്പിക്കുന്ന സാഹചര്യം ഒഴിവാക്കണം. ഒരു ദിവസത്തെ കച്ചവടം നഷ്ടമായാല്‍ അതു തിരികെ ലഭിക്കണമെന്നില്ല. ഇതിനിടയില്‍ സ്ഥാപനത്തിലെ തൊഴിലാളികള്‍ക്കു വേതനവും വാടകയും നല്‍കുകയും വേണം.

വികസനത്തെ പിന്നോട്ടടിക്കുന്ന ഹര്‍ത്താലുകളില്‍ നിന്നു രാഷ്ട്രീയകക്ഷികള്‍ പിന്മാറണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. പൊലീസിന്റെ സംരക്ഷണം ലഭിച്ചാല്‍ ഇനി വരുന്ന എല്ലാ ഹര്‍ത്താലുകളില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് സി.യൂസഫ് ഹാജി, സി.എ.പീറ്റര്‍, കെ.വി.ലക്ഷ്മണന്‍, പി.വി.അനില്‍, ഗിരീഷ് നായക് എന്നിവര്‍ അറിയിച്ചു.

Leave A Reply