Latest News :
തകര്‍ന്നടിഞ്ഞ് ബിജെപി; രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ്; മാറിമറിഞ്ഞ് മധ്യപ്രദേശ്; തെലങ്കാനയില്‍ ടിആര്‍എസ്; മിസോറാമില്‍ എംഎന്‍എഫ്‌
Home » , , , » പ്രതിഷേധം ഫലിച്ചു; അടുത്ത മല്‍സരം മുതല്‍ സ്റ്റേഡിയത്തില്‍ സൗജന്യ കുടിവെള്ളം

പ്രതിഷേധം ഫലിച്ചു; അടുത്ത മല്‍സരം മുതല്‍ സ്റ്റേഡിയത്തില്‍ സൗജന്യ കുടിവെള്ളം

Written By Muhimmath News on Sunday, 8 October 2017 | 13:04


കൊച്ചി: പ്രതിഷേധം ഫലം കണ്ടു, കലൂര്‍ സ്‌റ്റേഡിയത്തില്‍ അണ്ടര്‍ 17 ലോകകപ്പ് മല്‍സരങ്ങള്‍ കാണാനെത്തുന്നവര്‍ക്ക് സൗജന്യ കുടിവെള്ളം വിതരണം ചെയ്യാന്‍ അധികൃതര്‍ തയ്യാറായി. ശനിയാഴ്ച നടന്ന ബ്രസീല്‍സെപ്‌യിന്‍ മല്‍സരം കാണാനെത്തിയവര്‍ക്ക് കുടിവെള്ളം ലഭിച്ചില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

സ്‌റ്റേഡിയത്തിലെ കുടിവെള്ള വിതരണം സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കും. വീഴ്ചകളുണ്ടെങ്കില്‍ പരിഹരിക്കുമെന്നും നോഡല്‍ ഓഫീസര്‍ എ.പി.എം മുഹമ്മദ് ഹനീഷ് ഉറപ്പ് നല്‍കി.

ശനിയാഴ്ച സ്‌റ്റേഡിയത്തിനകത്ത് വെള്ളത്തിനും ഭക്ഷണത്തിനുമായി സ്റ്റാള്‍ ഉണ്ടായിരുന്നെങ്കിലും ആവശ്യമായ അളവില്‍ ഇവ ലഭിച്ചില്ലെന്നാണ് പരാതി. പുറത്ത് 20 രൂപ ഈടാക്കുന്ന കുടിവെള്ളത്തിന് 50 രൂപ വരെ ഈടാക്കിയെന്നും ആരോപണമുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved