Latest News :
ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് സമാപിച്ചു; എസ് വൈ എസ് ദുതിതാശ്വാസ സമാഹരണ ഏകോപനത്തിന് കാസര്‍കോട്ട് കണ്‍ട്രോള്‍ റൂം തുറന്നു.
Home » , » ബെളിഞ്ചയില്‍ എസ് വൈ എസ് യൂണിറ്റ് സമ്മേളനം നവംബര്‍ 17ന്: സ്വാഗത സംഘം രൂപീകരിച്ചു

ബെളിഞ്ചയില്‍ എസ് വൈ എസ് യൂണിറ്റ് സമ്മേളനം നവംബര്‍ 17ന്: സ്വാഗത സംഘം രൂപീകരിച്ചു

Written By Muhimmath News on Monday, 23 October 2017 | 17:37

ബെളിഞ്ച:യുവത്വം നാടുണര്‍ത്തുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി ബെളിഞ്ചയില്‍ നവംബര്‍ 17ന് നടക്കും.

സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ആരവം,സാന്ത്വന ദിനം,ഖാഫിലത്തുദ്ദഅ്വാ,പൈതൃക സംഗമം,യുവ സഭ,എജ്യുമീറ്റ്,നാട്ടുണര്‍വ്,എഴുത്തുമേള,വായന മല്‍സരം,സൈക്കിള്‍ റാലി,പതാക ദിനം എന്നീ പരിപാടികള്‍ വ്യത്യസ്ഥ ദിവസങ്ങളിലായി നടക്കും. സമ്മേളനത്തോടനുബന്ധിച്ച് ബെളിഞ്ച മഹബ്ബ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന സനേഹ വിരുന്നില്‍ നൂറിലേറെ പേരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.പരിപാടിയുടെ വിജയത്തിനായി 33 അംഗ സ്വാഗത സംഘ കമ്മറ്റി നിലവില്‍ വന്നു.

ഭാരവാഹികളായി മുഹമ്മദ് അമാനി, പി എ മുഹമ്മദ് മൗലവി പാലഗം, സഫാ മുഹമ്മദ് ഹാജി, മുഹമ്മദ് കടമ്പ്, മുഹമ്മദ് അക്കരെ, മുനീര്‍ അല്‍ അന്‍സാര്‍(സ്റ്റയറിംഗ് ബോര്‍ഡ്), ഇബ്‌റാഹിം നാരമ്പാടി (ചെയര്‍മാന്‍), ഉമര്‍ ഗണ്ടിത്തടുക്ക, മുഹമ്മദ് പള്ളിക്കര, അബ്ദുറഹ്മാന്‍ നാരമ്പാടി, എന്‍ കെ അബ്ദുല്ല, മുഹമ്മദ് ഗുരിയടുക്ക, അബ്ദുലെത്തീഫ് ഗോളിക്കട്ടെ, എന്‍ കെ എം ബെളിഞ്ച, അബ്ദുല്ല മണ്ടക്കോല്‍, (വൈ.ചെയര്‍മാന്‍)ആബിദ് നഈമി ബെളിഞ്ച (ജന.കണ്‍വീനര്‍)അബ്ദുനാസിര്‍ സഖാഫി, ഉസ്മാന്‍ മൗലവി പാലഗം, അബൂബക്കര്‍ ദഡ്മൂലെ, ബാത്വിഷ സുഹ്രി ഗണ്ടിത്തടുക്ക (ജോ.കണ്‍വീനര്‍)അബ്ദുല്‍ഖാദിര്‍ നാരമ്പാടി (ട്രഷറര്‍)ബഷീര്‍ അക്കര, ശെഫീഖ് നാരമ്പാടി, ബദ്‌റുദ്ധീന്‍ കര്‍ക്കിടഗോളി (മീഡിയ)അബൂബക്കര്‍ മൗലവി, മന്‍സൂര്‍ സഫാ, അബ്ദുല്‍ അസീസ് ഗണ്ടിത്തടുക്ക(സ്വീകരണം) ജബ്ബാര്‍ ഗുരിയടുക്ക, സാബിത്ത് പളളിക്കര, ശെഫീഖ് അക്കര, തസ്ലീം ബെളിഞ്ച എന്നിവരെ തെരഞ്ഞെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved