Latest News :
Home » , » പള്ളത്തൂര്‍ യൂണിറ്റ് സമ്മേളനം സമാപിച്ചു

പള്ളത്തൂര്‍ യൂണിറ്റ് സമ്മേളനം സമാപിച്ചു

Written By Muhimmath News on Monday, 30 October 2017 | 16:54


ദേലംപാടി: യുവത്വം നാടുണര്‍ത്തുന്നു എന്ന ശീര്‍ഷകത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന യൂണിറ്റ് സമ്മേളനം പള്ളത്തൂര്‍ സുന്നി സെന്റര്‍ പരിസരത്ത് നടന്നു. യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഉമര്‍ സഖാഫി പള്ളത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് പൂകുഞ്ഞി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുറഹീം സഖാഫി ചിപ്പാര്‍ പ്രമേയ പ്രഭാഷണം നടത്തി. ഹംസ മിസ്ബാഹി ഓട്ടപടവ് മുഖ്യപ്രഭാഷണം നടത്തി. 

അബ്ദുറസാഖ് സഖാഫി പള്ളങ്കോട്, സൂഫി മദനി കൊബോട്, ഉമര്‍ സഖാഫി മയ്യളം, ഹനീഫ്‌സഅദി, അബ്ദുല്‍ ഖാദര്‍ ഹാജി, പി എസ് മുഹമ്മദ് കുഞ്ഞി പള്ളങ്കോട്, സുലൈമാന്‍ സഅദി കൊട്ടിയാടി, അഷ്‌റഫ് സുഹ്‌രി,തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved