ഉപ്പള: ഉപ്പള ടൗണില്‍ അഞ്ച് പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. ഇന്ന് രാവിലെയാണ് സംഭവം. ഉപ്പള ഹിദായത്ത് നഗറിലെ മൊയ്തുവിന്റെ മകന് സിനാന് (5 ) ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് കടിയേറ്റത്. വീടിന് സമീപം വെച്ചാണ് സിനാന് നായയുടെ കടിയേറ്റത്. ഉപ്പള ടൗണിന് സമീപം നടന്ന് പോവുകയായിരുന്ന സ്ത്രീക്കും കടിയേറ്റു.
ഇവിടത്തെ മാലിന്യ കൂമ്പാരത്തില്‍ നിന്ന് നായ സ്ത്രീയുടെ അടുത്തേക്ക് ചാടി വീഴുകയായിരുന്നു. സ്ത്രീയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഉപ്പളയിലെ ആദ(28)മിന് നായയുടെ കടിയേറ്റു. അതിനിടെ റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന മൊയ്തു(70)വിനും മറ്റൊരാള്‍ക്കും നായയുടെ കടിയേറ്റു.