Latest News :
ബാര്‍കോഴ കേസില്‍ മാണിക്ക് തിരിച്ചടി; ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി
Home » , » യോഗ കേന്ദ്രത്തിനെതിരായ പരാതി അട്ടിമറിക്കാന്‍ ശ്രമം; പൊലീസിനെതിരെ ഡിജിപിക്ക് പരാതി

യോഗ കേന്ദ്രത്തിനെതിരായ പരാതി അട്ടിമറിക്കാന്‍ ശ്രമം; പൊലീസിനെതിരെ ഡിജിപിക്ക് പരാതി

Written By Muhimmath News on Tuesday, 3 October 2017 | 12:25

കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രത്തിനെതിരായ അന്വേഷണം അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി പരാതി. തൃശൂര്‍ സ്വദേശിനി ശ്വേതയാണ് ഇതുസംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് പരാതി നല്‍കിയിരിക്കുന്നത്. 

യോഗാ കേന്ദ്രത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന ക്ലാസുകള്‍ നടത്തുന്നതായി മൊഴി നല്‍കിയിട്ടും ഐപിസി 153 എ വകുപ്പ് ചുമത്താതെയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പരാതിയില്‍ ആരോപിക്കുന്നു. 

യോഗ സെന്ററിലെ കോഡിനേറ്റര്‍ ശ്രുതിക്കെതിരെ താന്‍ മൊഴി നല്‍കിയിട്ടും കേസെടുത്തിട്ടില്ലെന്നും സാക്ഷികളുടെ മൊഴി രേഖപെടുത്തിയില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.സംഭവം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved