Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , » പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് ഗുരുതരം

പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് ഗുരുതരം

Written By Muhimmath News on Saturday, 28 October 2017 | 11:56

കോഴിക്കോട്: പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് ഗുരുതരം. കോഴിക്കോട്ടെ ഒരു വനിതാ ഹോസ്റ്റലിന് സമീപത്തുനിന്നും സംശയാസ്പദമായി കണ്ടെത്തി കസ്റ്റഡിയിലെടുത്ത 16 കാരനാണ് പോലീസിന്റെ ക്രൂര മര്‍ദനമേറ്റത്. കഴുത്തിലെ എല്ലിനും ഇടുപ്പെല്ലിനും പരിക്കേറ്റ വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍ കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് എസ്‌ഐക്കെതിരെയാണ് ആരോപണം. എന്നാല്‍ ആരോപണം എസ്‌ഐ നിഷേധിച്ചു.അതേസമയം എസ്‌ഐക്കെതിരെ പോലീസ് പരാതി സ്വീകരിക്കുന്നില്ലെന്ന് ഇയാളുടെ സഹോദരന്‍ പറഞ്ഞു. 

പരാതി സ്വീകരിക്കാന്‍ എസ്‌ഐയുടെ അനുവാദം വേണമെന്നായിരുന്നു പോലീസുകാരുടെ നിര്‍ദേശമെന്നും സഹോദരന്‍ പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved