Latest News :
...
Home » , , , » നിരോധിച്ച നോട്ടുകള്‍ നിക്ഷേപിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയില്ലെന്ന് കേന്ദ്രം

നിരോധിച്ച നോട്ടുകള്‍ നിക്ഷേപിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയില്ലെന്ന് കേന്ദ്രം

Written By Muhimmath News on Friday, 3 November 2017 | 20:17




ന്യൂഡല്‍ഹി: നിരോധിച്ച 1000ത്തിന്റെയും, 500 ന്റെയും നോട്ടുകള്‍ കയ്യിലുള്ളവര്‍ക്ക് ആശ്വസിക്കാം. നോട്ടുകള്‍ നിക്ഷേപിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ഉണ്ടാകില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. നിരോധിച്ച നോട്ടുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ച് നിക്ഷേപിക്കാന്‍ സാധിക്കാത്തതിനാല്‍ ഒരവസരം കൂടി നല്‍കണമെന്ന ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണനയ്‌ക്കെടുത്തിരുന്നു. ഇത് പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.


ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. നോട്ടുകള്‍ നിരോധിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടോയെന്നും, നിരോധിച്ച തീരുമാനത്തിന് നിയമസാധുതയുണ്ടോയെന്നും തുടങ്ങിയ കാര്യങ്ങള്‍ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന് വിട്ടിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറിലാണ് ഹര്‍ജി ഭരണഘടനാ ബഞ്ചിന് കൈമാറിയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved