Latest News :
Home » » വ്യാപാരിയെ കബളിപ്പിച്ച് പണവുമായി മുങ്ങി

വ്യാപാരിയെ കബളിപ്പിച്ച് പണവുമായി മുങ്ങി

Written By Muhimmath News on Friday, 17 November 2017 | 19:16



കുമ്പള: സാധനങ്ങള്‍ എടുത്തുവെക്കാന്‍ പറഞ്ഞ് 1,000 രൂപ വാങ്ങിച്ച് പോയ യുവാവ് തിരിച്ചെത്തിയില്ലെന്ന് പരാതി. കുമ്പള പോലീസ് സ്റ്റേഷന്‍ റോഡില്‍ സ്റ്റേഷനറി കട നടത്തുന്ന ബന്തിയോട് സ്വദേശിയുടെ പണമാണ് നഷ്ടപ്പെട്ടത്. വ്യാഴാഴ്ചയാണ് സംഭവം. 33 വയസ് പ്രായം തോന്നിക്കുന്ന യുവാവ് പരിചയം നടിച്ച് കടയിലെത്തിയതായിരുന്നു.

ഇതിനു ശേഷം 20,000 രൂപയുടെ സാധനങ്ങള്‍ എടുത്തുവെക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പുറത്തുനിന്ന് സാധനം വാങ്ങാന്‍ ആയിരം രൂപ ആവശ്യപ്പെടുകയായിരുന്നു. വ്യാപാരി പണം നല്‍കി. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് യുവാവ് നല്‍കിയ ഫോണ്‍ നമ്പറിലേക്ക് വ്യാപാരി നിരന്തരം വിളിച്ചെങ്കിലും കിട്ടിയില്ല. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടതായി വ്യക്തമായത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved