Latest News :
ബാര്‍കോഴ കേസില്‍ മാണിക്ക് തിരിച്ചടി; ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി
Home » , » സമ്മേളനാവേഷത്തില്‍ ബെളിഞ്ച; പൈതൃക സംഗമം 13ന്

സമ്മേളനാവേഷത്തില്‍ ബെളിഞ്ച; പൈതൃക സംഗമം 13ന്

Written By Muhimmath News on Sunday, 12 November 2017 | 20:55



























ബെളിഞ്ച: സമസ്ത കേരള സുന്നീ യുവജന സംഘം സംസ്ഥാന വ്യാപകമായ് സംഘടിപ്പിക്കുന്ന യൂണിറ്റ് സമ്മേളന ഭാഗമായ് എസ് വൈ എസ് ബെളിഞ്ച യൂണിറ്റ് സമ്മേളനം നവംബര്‍ 17ന് യൂത്ത് സ്‌ക്വയര്‍ ബെളിഞ്ചയില്‍ നടക്കും. പ്രചരണ ഭാഗമായ് നടക്കുന്ന പൈതൃക സംഗമം നവംബര്‍ 13 തിങ്കളാഴ്ച വൈകുന്നേരം 6 മണി മുതല്‍ ബെളിഞ്ച മസ്ജിദു മഹബ്ബയില്‍ നടക്കും.

ഹാഫിള് എന്‍ കെ എം മഹ്‌ളരി പ്രാര്‍ത്ഥന നടത്തും. ഉമ്മര്‍ ഗണ്ടിത്തടുക്കയുടെ അദ്ധ്യക്ഷതയില്‍ അബ്ദുല്‍ ഖാദര്‍ നാരംപാടി ഉദ്ഘാടനം ചെയ്യും. മുഹമ്മദ് അമാനി വിഷയാവതരണം നടത്തും. ആബിദ് നഈമി ബെളിഞ്ച മോഡറേറ്റ് ചെയ്യും.പ്രവാസികളായ എന്‍ എം അബ്ദുല്ലത്തീഫ് നാരംപാടി ജമാല്‍ അക്കര, മുഹമ്മദ് ഗുരിയടുക്ക അതിഥികളായി സംബന്ധിക്കും. മുഹമ്മദ് കടമ്പ്, മുഹമ്മദ് പള്ളിക്കര, എന്‍ കെ അബ്ദുല്ല, സഫാ മുഹമ്മദ് ഹാജി, മുഹമ്മദ് ജി, മുഹമ്മദ് അക്കര, അബ്ദുല്ല മണ്ടക്കോല്‍, ഇബ്രാഹിം നാരംപാടി, ഉസ്മാന്‍ മൗലവി പാലകം സംബന്ധിക്കും പി എ മുഹമ്മദ് മൗലവി പാലഗം സ്വാഗതവും അബൂബക്കര്‍ മുഹിമ്മാത്ത് നന്ദിയും പറയും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved