Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എസ് എസ് എഫ് ജില്ല ഉണര്‍ത്തു സമ്മേളനം; സിയാറത്ത് 400 കേന്ദ്രങ്ങളില്‍

404

We Are Sorry, Page Not Found

Home Page
കാഞ്ഞങ്ങാട്: ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച് ഒരു മരണം. മറ്റൊരുറിക്ഷാ ഡ്രൈവര്‍ ഉള്‍പ്പെടെഅഞ്ചു പേര്‍ക്ക് ഗുരുരതമായി പരിക്ക്. മാവുങ്കാല്‍ മില്‍മ ഡയറിക്കടുത്ത നെല്ലിത്തറ വളവിലാണ് അപകടം. 

കോട്ടപ്പാറ ഭാഗത്തുനിന്ന് കാഞ്ഞങ്ങാട് നഗരത്തിലേക്ക് വരികയായിരുന്നു മാവുങ്കാല്‍ സ്റ്റാന്‍ഡിലെ റിക്ഷാ ഡ്രൈവര്‍ കൊടവലം എക്കാല്‍ ഒണ്ടംകുളത്തെ വി കുമാര(57)ന്‍  അപകടസ്ഥലത്തു തന്നെ മരണപ്പെട്ടു. അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ കോട്ടപ്പാറയിലെ  റിക്ഷാ ഡ്രൈവര്‍  വാഴക്കോട്ടെ ശിവജീനഗറിലെ സന്ദീപി (35)മംഗ്ലൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

അപകടത്തില്‍ പരിക്കേറ്റ കാല്‍നട യാത്രക്കാരായ കാട്ടുകുളങ്ങരയിലെ വി വി സൗദാമിനി (48) വി വി വനജ(30) റിക്ഷായാത്രക്കാരായ മടിക്കൈ എച്ചിക്കാനത്തെ പീതാംബരന്‍(50) മനോഹരന്‍(52) എന്നിവരെ മാവുങ്കാലിലെ സ്വകാര്യാശുപത്രില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മരണപ്പെട്ട കുമാരന്‍ കോട്ടപ്പാറയില്‍ യാത്രക്കാരെ ഇറക്കി മാവുങ്കാലിലേക്ക് മടക്കായാത്രയിലാണ് മാവുങ്കാല്‍ ഭാഗത്തുനിന്ന് എതിരെ വന്ന റിക്ഷയുമായി കൂട്ടിയിടിച്ചത്. 

മരണപ്പെട്ട കുമാരന്‍ ഒണ്ടം കുളത്തെ പരേതരായ പക്കീരന്റെയും കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ പ്രമീള, മക്കള്‍: പ്രജീത്ത്കുമാര്‍ ശ്രുതി. മരുമക്കള്‍: പ്രവീരാജ്, വിജിന. സഹോദരങ്ങള്‍ കുഞ്ഞമ്പു, കുഞ്ഞിപ്പെണ്ണ്, കുഞ്ഞിക്കണ്ണന്‍, കല്ല്യാണി, ബാലന്‍ , ലക്ഷമി.

Leave A Reply