Latest News :
ബാര്‍കോഴ കേസില്‍ മാണിക്ക് തിരിച്ചടി; ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി
Home » , , » സ്‌കൂട്ടര്‍ മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ വ്യാപാരി ലോറി കയറി മരിച്ചു

സ്‌കൂട്ടര്‍ മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ വ്യാപാരി ലോറി കയറി മരിച്ചു

Written By Muhimmath News on Tuesday, 7 November 2017 | 11:34
























ചെറുവത്തൂര്‍ : സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് റോഡിലേക്ക് തെറിച്ചു വീണ വ്യാപാരി ലോറി കയറി മരിച്ചു. പിലിക്കോട് വയലിലെ പരേതനായ കൊട്ടന്‍ നാല്‍പ്പാടി- പാറു ദമ്പതികളുടെ മകനും പിലിക്കോട് പഞ്ചായത്ത് കെട്ടിടത്തിലെ വ്യാപാരിയുമായ കുണ്ടത്തില്‍ കെ പുരുഷോത്തമന്‍ (60) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെ പിലിക്കോട് ഗവ.ഹൈസ്‌കൂളിന് സമീപത്തെ ദേശീയപാതയിലാണ് അപകടം. കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

ഭാര്യ : ബേബി (സുശീല), മക്കള്‍ : പ്രിന്‍സി, പ്രസൂണ്‍, പ്രിന്‍സ്. സഹോദരങ്ങള്‍ : രാജന്‍, ജാനകി, ബാബു, രമണി, ലളിത.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved