Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , , » റോഡരികിലൂടെ നടന്നുപോവുകയായിരുന്നയാള്‍ കാറിടിച്ച് മരിച്ചു; നിര്‍ത്താതെ പോയ വാഹനം പോലീസ് പിന്തുടര്‍ന്ന് പിടികൂടി

റോഡരികിലൂടെ നടന്നുപോവുകയായിരുന്നയാള്‍ കാറിടിച്ച് മരിച്ചു; നിര്‍ത്താതെ പോയ വാഹനം പോലീസ് പിന്തുടര്‍ന്ന് പിടികൂടി

Written By Muhimmath News on Monday, 27 November 2017 | 10:24

കാസര്‍കോട്: റോഡരികിലൂടെ നടന്നുപോവുകയായിരുന്നയാള്‍ കാറിടിച്ച് മരിച്ചു. ഞായറാഴ്ച രാത്രി എട്ട് മണിയോടെ നുള്ളിപ്പാടി കെയര്‍വെല്‍ ആശുപത്രിക്ക് മുന്‍വശത്തായിരുന്നു അപകടം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ടീഷര്‍ട്ടും പാന്റ്‌സുമാണ് വേഷം. ഏകദേശം 35-40 വയസ് പ്രായം തോന്നിക്കും. 

അതേസമയം അപകടം വരുത്തിയ കാര്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് വിദ്യാനഗര്‍ പോലീസ് പിന്തുടര്‍ന്ന് ബി സി റോഡില്‍ വെച്ച് കാര്‍ പിടികൂടി കസ്റ്റഡിയിലെടുത്തു. കാസര്‍കോട് നിന്നും വിദ്യാനഗര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി 800 കാറാണ് അപകടം വരുത്തിയത്. 

മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved