Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » , , » പെരിയ കുണിയയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് സ്വദേശി മരിച്ചു

പെരിയ കുണിയയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് സ്വദേശി മരിച്ചു

Written By Muhimmath News on Wednesday, 22 November 2017 | 10:25

പെരിയ: ദേശീയപാത കുണിയ നവോദയ നഗറില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് കുണ്ടംകുഴി സ്വദേശി മരിച്ചു. ടാപ്പിംഗ് തൊഴിലാളിയായ രാജു (46) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന രാജു സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിരെ വന്നും അമിതവേഗതയിലെത്തിയ സ്വിഫ്റ്റ് കാര്‍ ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ രാജു തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തിനിടയാക്കിയ കാര്‍ ബേക്കല്‍ എസ് ഐ വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാവിലെ പെരിയ ബസ് സ്റ്റോപ്പിനു സമീപം തേ്. ലാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചതിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് രണ്ടു കിലോ മീറ്റര്‍ മാത്രം അകലെ വീണ്ടും അപകടം നടന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved