Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , » സൗദിയില്‍ വാഹനാപകടം: മുള്ളേരിയ ദേലംപാടി സ്വദേശി മരിച്ചു

സൗദിയില്‍ വാഹനാപകടം: മുള്ളേരിയ ദേലംപാടി സ്വദേശി മരിച്ചു

Written By Muhimmath News on Tuesday, 28 November 2017 | 17:04


ബദിയടുക്ക: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മുള്ളേരിയ ദേലംപാടി സ്വദേശി മരിച്ചു. ദേലംപാടിയിലെ അച്ച്യുത(49)യാണ് മരിച്ചത്. സൗദി അല്‍പോജിലെ കാന്റീന്‍ ജീവനക്കാരനായി 20 വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു. നവംബര്‍ 17നുണ്ടായ വാഹനാപകടത്തിലാണ് അച്ച്യുത മരിച്ചത്. മൃതദേഹം ഇന്ന് രാവിലെ ദേലംപാടിയിലേക്ക് കൊണ്ടുവന്നു.


പരേതനായ കുഞ്ഞിരാമ മണിയാണിയുടെയും മാനക്കുഅമ്മയുടെയും മകനാണ്. ഭാര്യ: സൗമ്യ. ആറുവയസ്സുള്ള അസ്മിത ഏക മകള്‍. സഹോദരങ്ങള്‍: നാരായണന്‍ (സൗദി), വാരിജ, സതീശ, പരേതയായ ശശിധര, സരോജിനി, യശോദ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved