Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » » കാറുകള്‍ കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് പരിക്ക്

കാറുകള്‍ കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് പരിക്ക്

Written By Muhimmath News on Sunday, 5 November 2017 | 18:39



കുമ്പള: കാറുകള്‍ കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ടാണ് കുമ്പള ഒളയത്ത് സ്വിഫ്റ്റ് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. അംഗഡിമുഗര്‍ കമ്പാര്‍ കോടിയിലെ ഖാലിദ് (58), ഭാര്യ സുഹറ (53) ബന്ധുക്കളായ ബീഫാത്വിമ (50), ഡ്രൈവര്‍ ഫരീദ് (27), ഹാരിസ് (30) എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മറ്റൊരു സ്വിഫ്റ്റ് കാറിലെ യാത്രക്കാരായ ദര്‍ബാര്‍കട്ടയിലെ രവി ഉള്‍പ്പെടെയുള്ളവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഖാലിദും കുടുംബവും ഒളയത്തെ ബന്ധുവീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് കാറില്‍ കുമ്പള ഭാഗത്തേക്ക് വരുന്നതിനിടെ ദര്‍ബാര്‍കട്ട സ്വദേശികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved