Latest News :
കാസര്‍കോട് കണ്‍ട്രോള്‍ റൂം സജീവം, ഉപ്പളയിലും തുറന്നു; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധിയിലേക്ക് കാരുണ്യ പ്രവാഹം
Home » , » നടനും മിമിക്രി താരവുമായ അബി അന്തരിച്ചു

നടനും മിമിക്രി താരവുമായ അബി അന്തരിച്ചു

Written By Muhimmath News on Thursday, 30 November 2017 | 11:31

കൊച്ചി: നടനും മിമിക്രി കലാകാരനുമായ അബി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം
52 വയസായിരുന്നു.

രക്തസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. നടന്‍ ഷെയിന്‍ നിഗം മകനാണ്. മലയാളത്തില്‍ മിമിക്രി കാസറ്റുകള്‍ക്ക് സ്വീകാര്യത നല്‍കിയത് അബിയായിരുന്നു. 50 ലേറെ മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

മിമിക്രിയിലൂടെയും സിനിമയിലൂടെയും ജനപ്രിയ താരമായി മാറിയ കലാകാരനായിരുന്നു അബി. ആയിരക്കണക്കിന് വേദികളില്‍ മിമിക്രി അവതരിപ്പിച്ച് വളര്‍ന്നുവന്ന കലാകാരനാണ്. സൈന്യം അടക്കമുള്ള സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved