Latest News :
...
Home » , , , , » മുഹമ്മദ് നബി (സ) ലോകം കണ്ട ഏറ്റവും വലിയ സമാധാന ദൂതര്‍: ഷിമോഗ തങ്ങള്‍

മുഹമ്മദ് നബി (സ) ലോകം കണ്ട ഏറ്റവും വലിയ സമാധാന ദൂതര്‍: ഷിമോഗ തങ്ങള്‍

Written By Muhimmath News on Saturday, 25 November 2017 | 20:57



മുഹിമ്മാത്ത് നഗര്‍: വിശ്വപ്രവാചകര്‍ (സ) ലോക ജനതക്ക് കൈമാറിയത് സമാധാനത്തിന്റെ സന്ദേശമാണെന്നും ലോകം കണ്ട ഏറ്റവും വലിയ സമാധാന ദൂതര്‍ മുഹമ്മദ് നബിയാണെന്നും സയ്യിദ് സഈദുദ്ധീന്‍ തങ്ങള്‍ ഷിമോഗ പറഞ്ഞു. മുഹിമ്മാത്ത് അഹ്ദലിയ്യ ദിക്ര്‍ സ്വലാത്ത് മജ്‌ലിസില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം

ലോകം സമാധാനത്തിന് വേണ്ടി ദാഹിക്കുകയാണ്. രൂക്ഷമായ സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്ന കെടുതികള്‍ ചെറുതല്ല. ഈ സാഹചര്യത്തില്‍ പ്രവാചകരുടെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് സമാധാന ലോകം സൃഷ്ടിക്കാന്‍ സമൂഹം സന്നദ്ധരാകണം അദ്ധേഹം കൂട്ടിച്ചേര്‍ത്തു.


 സയ്യിദ് ബഷീര്‍ സഖാഫി തങ്ങള്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുല്‍ ഗഫൂര്‍ ബാഖാവി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, ജബ്ബാര്‍ സഅദി തരികിര, അബ്ദുല്‍ ലത്വീഫ് സഅദി, അബ്ദുറഹ്മാന്‍ അഹ്‌സനി,അബ്ദുല്‍ ഖാദര്‍ സഖാഫി, ഉമര്‍ സഖാഫി, മൂസ സഖാഫി,ഇബ്രാഹിം സഖാഫി, ആദം സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved