Latest News :
...
Home » » പ്രതിസന്ധികള്‍ക്ക് പരിഹാരം പ്രവാചക ദര്‍ശനം: മുള്ളൂര്‍ക്കര

പ്രതിസന്ധികള്‍ക്ക് പരിഹാരം പ്രവാചക ദര്‍ശനം: മുള്ളൂര്‍ക്കര

Written By Muhimmath News on Sunday, 26 November 2017 | 19:22


അബുദാബി: ലോകം നേരിടുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം പ്രവാചകര്‍ മുഹമ്മദ് നബി (സ്വ) യുടെ നിദര്‍ശനങ്ങളിലുണ്ടെന്ന്‌

 പ്രഗത്ഭ പണ്ഡിതനും കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ അംഗവുമായ മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി പറഞ്ഞു. പ്രവാചക സന്ദേശങ്ങള്‍ മാനിച്ചു കൊണ്ടുള്ള പ്രയാണമാണ് യൂ എ ഈ യും ഇവിടത്തെ ഭരണാധികാരികളും നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഈ നാടിന്റെ അന്തസ്സിനും അഭിമാനത്തിനും അത് നിമിത്തമാണ്. അദ്ദേഹം പറഞ്ഞു. 

മമ്പഉല്‍ ഹുദാ അബുദാബി കമ്മിറ്റി സംഘടിപ്പിച്ച അല്‍ മഹബ്ബ 2017 പരിപാടിയില്‍ ഹുബ്ബു്‌റസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അബുദാബി സുഡാനി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വിപുലമായ സംഗമത്തില്‍ ഉസ്മാന്‍ സഖാഫി തിരുവത്ര അധ്യക്ഷനായിരുന്നു.  പി വി അബുബക്കര്‍ മൗലവി, ഹമീദ് പരപ്പ, സിദ്ധീഖ് അന്‍വരി, പി കെ ഉമര്‍ മുസ്‌ലിയാര്‍, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, മജീദ് ഫാത്തിമ ഗ്രൂപ്പ്, പി സി മുഹമ്മദ് ഹാജി, ബഷീര്‍ പത്തായക്കാട്, എസ് എം കടവല്ലൂര്‍, കൂരിയാട് ബാഖവി, ശംസുദ്ധീന്‍ ഹാജി, ജലാല്‍ അല്‍ ഹസനി, റസാഖ് കൊച്ചനൂര്‍, മുഹമ്മദ് സഖാഫി ചേലക്കര തുടങ്ങിയവര്‍ പങ്കെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved