Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , , » ഹുബ്ബുന്നബി റാലിയില്‍ ആയിരങ്ങള്‍ സംബന്ധിച്ചു അല്‍മഖര്‍ മഹബ്ബ കോണ്‍ഫറന്‍സ് പ്രൗഢമായി

ഹുബ്ബുന്നബി റാലിയില്‍ ആയിരങ്ങള്‍ സംബന്ധിച്ചു അല്‍മഖര്‍ മഹബ്ബ കോണ്‍ഫറന്‍സ് പ്രൗഢമായി

Written By Muhimmath News on Monday, 27 November 2017 | 10:10
























തളിപ്പറമ്പ: ആയിരത്തിലധികം പ്രവാചക സ്‌നേഹികള്‍ പങ്കെടുത്ത ഹുബ്ബുന്നബി റാലിയോടെ ആരംഭിച്ച അല്‍മഖര്‍ മഹബ്ബ കോണ്‍ഫറന്‍സ് പ്രൗഢമായി. ഞായറാഴ്ച അസ്വര്‍ നിസ്‌കാരത്തിന് ശേഷം കപ്പാലം തങ്ങള്‍ പള്ളി പരിസരത്ത് നിന്നാണ് റാലി തുടങ്ങിയത്. 

ശുഭ്രവസ്ത്രം ധരിച്ച് ആയിരങ്ങളണിനിരന്ന റാലിയില്‍ മൗലിദ്, ബൈത്ത്, നശീദ, ദഫ്, സ്‌കൗട്ട്, ഡിസ്‌പ്ലേ തുടങ്ങിയവ മികവുറ്റതാക്കി. കാക്കത്തോട് ബസ്സ്റ്റാന്‍ഡ്, പ്ലാസ ജംഗ്ഷന്‍, ഹൈവേ, മാര്‍ക്കറ്റ് റോഡ്, കപ്പാലം ജംഗ്ഷന്‍, മന്ന വഴി നീങ്ങിയ റാലി ബദരിയ്യ നഗര്‍ അല്‍മഖര്‍ ക്യാമ്പസില്‍ സമാപിച്ചു. 

     അല്‍മഖര്‍, കേരള മുസ്‌ലിം ജമാഅത്ത് സംയുക്തമായി സംഘടിപ്പിച്ച റാലിക്ക് പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, പി അബ്ദുല്‍ ഹകീം സഅദി, അബ്ദുല്‍ ഗഫൂര്‍ ബാഖവി അല്‍കാമിലി, എം വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, മുട്ടില്‍ മുഹമ്മദ് കുഞ്ഞി ബാഖവി, കെ പി കമാലുദ്ധീന്‍ മൗലവി, മുഹമ്മദ് ബഷീര്‍ സഅദി നുച്യാട്, സ്റ്റാര്‍ ഓഫ് ഏഷ്യ മുഹമ്മദലി ഹാജി, അബ്ദുറഹ്മാന്‍ കല്ലായി, കെ പി അബ്ദുജബ്ബാര്‍ ഹാജി, ബി എ അലിമൊഗ്രാല്‍, പനാമ മുസ്തഫ ഹാജി, കെ കെ പി കുഞ്ഞബ്ദുല്ല ഹാജി, അബ്ദുല്‍ ഹകീം സഖാഫി അരിയില്‍, മുഹമ്മദ് അനസ് അമാനി പുഷ്പഗിരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.    

     മഗ്‌രിബ് നിസ്‌കാരാനന്തരം ഗ്രാന്‍ഡ് മൗലിദ് സദസ്സും ഖസ്വീദത്തുന്നബവിയ്യ ആലാപനവും നടന്നു. തുടര്‍ന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സി മുഹമ്മദ് ഫൈസി മദ്ഹുറസൂല്‍ പ്രഭാഷണം നടത്തി. പി അബ്ദുല്‍ ഹകീം സഅദിയുടെ അധ്യക്ഷതയില്‍ കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. അബ്ദുസമദ് അമാനി പട്ടുവം പ്രസംഗിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved