Latest News :
Home » » കഞ്ചാവ് വില്‍പന യുവാവ് അറസ്റ്റില്‍

കഞ്ചാവ് വില്‍പന യുവാവ് അറസ്റ്റില്‍

Written By Muhimmath News on Sunday, 26 November 2017 | 17:24



കാസര്‍കോട്: റവന്യു ജില്ലാ സ്‌ക്കൂള്‍ കലോത്സവ പരിസരത്ത് കഞ്ചാവ് വില്‍പനക്കെത്തിയ യുവാവ് അറസ്റ്റില്‍. അട്ക്കത്ത്ബയല്‍ കോട്ടവളപ്പിലെ മുഹമ്മദ് നൗഷീഫി(25)നെയാണ് ഇന്നലെ വൈകിട്ട് കാസര്‍കോട് എസ്.ഐ. അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. 12 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു.

സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved