അംഗഡിമുഗര്‍: ദീര്‍ഘകാലം പ്രവാസിയായിരുന്ന ഒടുവാര്‍ കുഞ്ഞാലിച്ച നമ്മോട് വിടപറഞ്ഞു. ആരോടും പകയില്ലാത്ത ആരെ കണ്ടാലും പുഞ്ചിരി മാത്രം തരുന്ന ആ മുഖം, ഇനി ഓര്‍മകളില്‍ മാത്രമാക്കി കൊണ്ട് കുഞ്ഞാലിച്ച നമ്മെ വിട്ടുപിരിഞ്ഞു...
ചെറുപ്പം മുതലേ ബീഡികെട്ടിയും കൂലി വേലചെയ്തും അദ്ധ്വാനത്തിന്റെ കയ്പുനീര് അനുഭവിക്കേണ്ടി വന്ന കുഞ്ഞാലിച്ച, 30 വര്‍ഷത്തോളം പ്രവാസജീവിതം നയിച്ചത് തന്റെ ഉറ്റവരെയും ഉടയവരെയും നോക്കാന്‍ ആയിരുന്നു... ശരിക്ക് കാല്‍നീട്ടി ഉറങ്ങാനുള്ള ഒരു വീടിന്റെ പണി പൂര്‍ത്തീകരിച്ചത് ഈ അടുത്താണ്.
കുടുംബഭാരം തലയിലേറ്റിയ കാരണത്താല്‍ വിവാഹ ജീവിതത്തിലേക്കും കാലെടുത്ത് വെച്ചത് വളരെ വൈകിയായിരുന്നൂ... ഹോട്ടല്‍ പണിയും അറബി വീടുകളില്‍ ഭക്ഷണം പാകം ചെയ്തും പ്രവാസ ജീവിതം മുന്നോട്ട് നീങ്ങവെയാണ് നാട്ടില്‍ ബൈക്ക് അപകടത്തില്‍ കാലിന് സാരമായി പരിക്ക് പറ്റുന്നതും കുറെ കാലം നാട്ടില്‍ വിശ്രമജീവിതം നയിക്കേണ്ടി വന്നു... ആരോടും കൈനീട്ടാന്‍ തയ്യാറാവാതിരുന്ന അദ്ദേഹം വീണ്ടും പ്രവാസലോകത്ത് വന്നെങ്കിലും കാലിന്റെ പരുക്ക് മൂലം ജോലിചെയ്യാനാവാതെ അദ്ദേഹത്തിന്റെ തിരിച്ചു പോക്കിന് ഇടയാക്കുകയായിരുന്നൂ.. അദ്ദേഹത്തിന്റെ ശോചനീയമായ അവസ്ഥ മനസ്സിലാക്കി പ്രവാസ സുഹൃത്തുക്കള്‍ വീണ്ടും ഓരോ റമസാനിലും അദ്ദേഹത്ത ഇവിടേക്ക് ക്ഷണിക്കുകയും ആവുന്ന സഹായ സഹകരണങ്ങള്‍ നല്‍കാറായിരുന്നു പതിവ് ..
കഴിഞ്ഞ റമസാനിലും ദുബായില്‍ വന്നു സൗഹൃദം പുതുക്കി പോയതായിരുന്നൂ.. എല്ലാ കാലത്തും കുഞ്ഞാലിച്ചയെ സഹായിച്ച പ്രവാസികളെ വീണ്ടും കണ്ട് തന്റെ മകളുടെ വിവാഹത്തിന്ന് വേണ്ട സഹകരണം തേടാനുള്ള ഒരുക്കത്തിനിടെയാണ് അദ്ദേഹത്തെ മരണം തട്ടിയെടുത്തത് ...പറക്കമുറ്റാത്ത മൂന്നു പെണ്മക്കള് മാത്രമുള്ള കുടുംബത്തെ പ്രവാസികളായ നമ്മെ ഏല്പിച്ചാണ് നമ്മളിലൊരുവനായിരുന്ന കുഞ്ഞാലിച്ച വിട പറഞ്ഞിരിക്കുന്നത് ..
തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുമ്പോഴും തന്റെ അവസ്ഥ നോക്കാതെ മറ്റുള്ളവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ ഒരു വ്യക്തി ആയിരുന്നൂ കുഞ്ഞാലിച്ച. ആര് എന്ത് സഹായം ചോദിച്ചാലും പറ്റില്ല എന്ന വാക്ക് അദ്ദേഹത്തിന്റെ നിഘണ്ടുവില്‍ ഇല്ലായിരുന്നൂ..... കുഞ്ഞാലിച്ചയുടെ കുടുംബത്തെ സഹായിക്കാന്‍ മുന്നിട്ടിറങ്ങേണ്ടത് നമ്മുടെ കടമയാണ് ...അല്ലാഹു മഖ്ഫീറത്തു നല്‍കട്ടേ ആമീന്‍
-എന്‍ എ ബക്കര്‍ അംഗഡിമുഗര്‍ , ദുബായ്
Post a Comment