Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page


കാഞ്ഞങ്ങാട്: കൊന്നക്കാട് മുഹ്‌യദ്ദീന്‍ ജുമാ മസ്ജിദില്‍ ചേളാരി വിഭാഗത്തിന്റെ ആക്രമണത്തില്‍ പള്ളി ഖത്തീബടക്കം അഞ്ചോളം സുന്നീ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പള്ളി പരിധിയിലുള്ള ഒരു വീട്ടില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന ഖത്തീബിനെ ഒരു സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കൊന്നക്കാട് മുഹ്‌യദ്ദീന്‍ ജുമാ മസ്ജിദ് ഖത്തീബ് മലപ്പുറം മഞ്ചേരിയിലെ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ (42), സുന്നീ പ്രവര്‍ത്തകരും പള്ളികമ്മിറ്റി ഭാരവാഹികളുമായ പി സുബൈര്‍ (32), കെ എം ശംസുദ്ദീന്‍ (39), പി പി ബശീര്‍ (36), വി പി മുസ്തഫ (37), സി അമീര്‍ (49) എന്നിവരെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഖത്തീബ് മൊയ്തീന്‍കുട്ടി മുസ്‌ലിയാരുടെ കഴുത്തിനാണ് പരുക്ക്. ജമാഅത്ത് സെക്രട്ടറി ശംസുദ്ദീന്‍ കൈയെല്ല് പൊട്ടിയിട്ടുണ്ട്.

നേര്‍ച്ചയില്‍ പങ്കെടുക്കാന്‍ പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയ ഖത്തീബിനെ അതില്‍നിന്ന് പിന്തിരിപ്പിക്കാനാണ് വിഘടിത വിഭാഗം സംഘടിച്ചെത്തിയത്. പള്ളിയില്‍ കുഴപ്പമുണ്ടാക്കിയവര്‍ മാസങ്ങളോളമായി പള്ളിയുമായി സഹകരിക്കാത്തവരാണെന്നും ഇവര്‍ പള്ളിക്കമ്മിറ്റിക്ക് വരിസംഖ്യ നല്‍കാത്തവരാണെന്നും പള്ളികമ്മിറ്റി ആരോപിച്ചു.

കാന്തപുരം സുന്നി വിഭാഗത്തിന്റെ കീഴിലുള്ള ഭരണസമിതിയാണ് കൊന്നക്കാട് മുഹ്‌യദ്ദീന്‍ ജുമാ മസ്ജിദ് ഭരിക്കുന്നത്. ഇതില്‍ അസഹിഷ്ണുത പൂണ്ട ഒരു വിഭാഗമാണ് പള്ളിയില്‍നിന്നും വിഘടിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ജമാഅത്ത് കമ്മിറ്റി കുറ്റപ്പെടുത്തി.

നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ കഴിയുന്നവരെ സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജന.സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, സെക്രട്ടറി അബ്ദുല്‍ ഹമീദ് മദനി, അശ്‌റഫ് അശ്‌റഫി ആറങ്ങാടി, വി സി അബ്ദുല്ല സഅദി, മൂസ പടന്നക്കാട്, അഹ്‌സനി പാണത്തൂര്‍,നാസര്‍ ബന്താട്, ഉസ്മാന്‍ കോളിച്ചാല്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
Leave A Reply