Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » » പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന മകളെ പിതാവ് മദ്യലഹരിയില്‍ മര്‍ദിച്ചു

പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന മകളെ പിതാവ് മദ്യലഹരിയില്‍ മര്‍ദിച്ചു

Written By Muhimmath News on Monday, 27 November 2017 | 19:30


പരപ്പ: വീട്ടില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന പതിനഞ്ചുകാരിയായ മകളെ മദ്യലഹരിയിലെത്തിയ പിതാവ് ക്രൂരമായി മര്‍ദിച്ചു. കുട്ടിയുടെ പുസ്തകം വലിച്ചെറിയുകയും ചെയ്തു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട തൂങ്ങലിലെ കാര്‍ത്ത്യായനിയുടെ പത്താം ക്ലാസുകാരിയായ മകളെയാണ് പിതാവ് ബാലന്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

കഴിഞ്ഞ ദിവസം രാത്രി മദ്യലഹരിയില്‍ വീട്ടിലെത്തിയ ബാലന്‍ മകളെ വടി കൊണ്ടടിക്കുകയായിരുന്നു. വായിച്ചു കൊണ്ടിരിക്കുകയായിരുന്ന പുസ്തകം ചീന്തിയെറിയുകയും ചെയ്തു. ഇത് ചോദ്യം ചെയ്യാന്‍ ചെന്ന കാര്‍ത്ത്യായനിയെയും ബാലന്‍ മര്‍ദിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved