Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , » ദര്‍ശന അബുദാബി മാധ്യമശ്രീ അവാര്‍ഡ് റാശിദ് പൂമാടത്തിന് സമ്മാനിച്ചു.

ദര്‍ശന അബുദാബി മാധ്യമശ്രീ അവാര്‍ഡ് റാശിദ് പൂമാടത്തിന് സമ്മാനിച്ചു.

Written By Muhimmath News on Sunday, 12 November 2017 | 10:47



അബുദാബി : യു എ ഇ പ്രശസ്ത സാംസ്‌കാരിക സംഘടനയായ ദര്‍ശന സാംസ്‌കാരിക വേദി അബുദാബിയുടെ പത്താം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ പ്രശസ്ത സിനിമ താരം ജഗദീഷ് വിതരണം ചെയ്തു. മാധ്യമ പ്രവര്‍ത്തന മേഖലയില്‍ മികച്ച സംഭാവന നല്‍കിയതിന് സിറാജ് ദിനപത്രം അബുദാബി ബ്യൂറോ ചീഫ് റാഷിദ് പൂമാടത്തിന് മാധ്യമ ശ്രീ അവാര്‍ഡും, ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള കര്‍മ്മശ്രീ പുരസ്‌കാരം നാട്ടിലും,വിദേശത്തും ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ലൂയിസ് കുര്യാക്കോസിനും സമ്മാനിച്ചു.

അവാര്‍ഡ് ജേതാക്കളെ പ്രശസ്ത സിനിമ താരം ടിനു ടോം പൊന്നാടയണിച്ചു സ്വീകരിച്ചു. പത്താം വാര്‍ഷികത്തിന്റെ ഭാഗമായി അബുദാബിയില്‍ സ്വദേശികളുടെ വീടുകളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ ഗദ്ധാമമാരെ ആദരിച്ചു. ചടങ്ങില്‍ പ്രസിഡന്റ്‌ അഷ്‌റഫ് പട്ടാമ്പി അദ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമ താരം ജഗദീഷ് ഉദ്ഘാടനം ചെയ്തു. ജഗദീഷ് കുമാര്‍, വക്കം ജയലാല്‍, എ എം അന്‍സാര്‍, ടി സലീം, നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved