Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , » ഒഴിഞ്ഞു പോയിട്ടും പലതവണ വാട്‌സ്ആപ് ഗ്രൂപ്പില്‍ ചേര്‍ത്തു; സംഘട്ടനത്തില്‍ ആറ് പേര്‍ക്ക് പരിക്ക്

ഒഴിഞ്ഞു പോയിട്ടും പലതവണ വാട്‌സ്ആപ് ഗ്രൂപ്പില്‍ ചേര്‍ത്തു; സംഘട്ടനത്തില്‍ ആറ് പേര്‍ക്ക് പരിക്ക്

Written By Muhimmath News on Saturday, 11 November 2017 | 17:56



ബദിയടുക്ക: വാട്‌സ്ആപ് ഗ്രൂപ്പില്‍ അനുവാദമില്ലാതെ ചേര്‍ത്തതിനെ ചൊല്ലി പെര്‍ള മണിയംപാറയില്‍ ബി.ജെ.പിസി.പി.എം സംഘര്‍ഷം. ആറ് പേര്‍ക്ക് പരിക്കേറ്റു. തഞ്ചാവൂര്‍ സ്വദേശിയും മണിയംപാറയിലെ ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരനുമായ സുരേഷ് (26), ബി.ജെ.പി പ്രവര്‍ത്തകരായ വസന്തന്‍ (26), അരുണ്‍ രാജ് (25), ശിവപ്രസാദ് (25) എന്നിവര്‍ക്കും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ മണിയംപാറ ദേരടുക്കയിലെ ജയറാം (35), സുബ്രഹ്മണ്യന്‍ (27) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.

അടുത്ത കാലത്താണ് സുരേഷ് മണിയംപാറയില്‍ ബാര്‍ബര്‍ ഷോപ്പ് തുടങ്ങിയത്. ഏതാനും ദിവസം മുമ്പ് ഡി.വൈ.എഫ്.ഐ.യുടെ വാട്‌സ്ആപ് ഗ്രൂപ്പ് സുരേഷിനെ ചേര്‍ത്തുവത്രെ. അതില്‍ നിന്ന് രണ്ട് തവണ പുറത്ത് പോയിട്ടും വീണ്ടും ചേര്‍ത്തു. ഇക്കാര്യമറിഞ്ഞ ബി.ജെ.പി പ്രവര്‍ത്തകര്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ ചോദ്യം ചെയ്യുകയായിരുന്നു. ഇതാണ് സംഘട്ടനത്തില്‍ കലാശിച്ചത്. തനിക്ക് രാഷ്ട്രീയമില്ലെന്ന് ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനായ സുരേഷ് പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved