Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page


കോഴിക്കോട്: കൊടുവള്ളിയില്‍ നിന്നും 31.5 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു. കള്ളനോട്ടുമായി പിടിയിലായ പ്രതിയെ പിന്തുടര്‍ന്ന് കൊടുവള്ളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 31.5 ലക്ഷം രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തത്. ഒക്ടോബര്‍ മൂന്നാം തീയതിയാണ് കേസിന്റെ തുടക്കം. അന്നേ ദിവസം പൂനൂര്‍ സ്വദേശി പറയരുകണ്ടി സാബു എളേറ്റില്‍ വട്ടോളി പെട്രോള്‍ പമ്പില്‍ വെച്ച് 500 രൂപയുടെ കള്ളനോട്ടുമായി പിടിയിലായി. പെട്രോള്‍ അടിച്ച ശേഷം ഇയാള്‍ നല്‍കിയ 500 രൂപയില്‍ സംശയം തോന്നിയ ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഇയാളുടെ കടയില്‍ നടത്തിയ പരിശോധനയില്‍ 10,000 രൂപയുടെ കള്ളനോട്ടുകള്‍ പൊലീസ് കണ്ടെത്തി.

തനിക്ക് കള്ളനോട്ടുകള്‍ നല്‍കിയത് കാസര്‍കോട് സ്വദേശി ശിഹാബ് ആണെന്നും കര്‍ണാടകയിലെ ഹൊസൂരില്‍നിന്നാണ് കള്ളനോട്ടുകള്‍ എത്തിക്കുന്നതെന്നും സാബു പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് ഹൊസൂരില്‍ നടത്തിയ പരിശോധനയില്‍  31,40,000 രൂപയുടെ കള്ളനോട്ടുകള്‍ സംഘം കണ്ടെത്തുകയായിരുന്നു. നാല് 500 രൂപ നോട്ടുകള്‍ വീതം പ്രിന്റ് ചെയ്ത 700 പേപ്പറുകളും സംഘം കണ്ടെത്തി.  പ്രിന്റര്‍,  ലാപ്‌ടോപ്പ്,  സ്‌കാനര്‍, സ്‌ക്രീന്‍ പ്രിന്റര്‍, മഷി, കാട്രിജ് തുടങ്ങിയവയും പൊലീസ് പിടിച്ചെടുത്തു. കള്ളനോട്ടില്‍ RESERVE എന്നതിനു പകരം RESURVE എന്നാണ് എഴുതിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പൂഞ്ഞാര്‍ പുത്തന്‍ വീട്ടില്‍ ഗോള്‍ഡ് ജോസഫ്, കാഞ്ഞങ്ങാട് മുക്കൂട്ടില്‍ ഷിഹാബ്, പൂഞ്ഞാര്‍ പുത്തന്‍ വീട്ടില്‍ വിപിന്‍ വിജയന്‍ എന്നിവരെ അറസ്റ്റു ചെയ്തിട്ടുണ്ട്. പ്രതികളായ ജോസഫ്, ശിഹാബ് എന്നിവര്‍ കോഴിക്കോട് കസബ സ്റ്റേഷനില്‍ കള്ളനോട്ട് കേസില്‍ പ്രതികളും ജാമ്യത്തില്‍ ഇറങ്ങിയവരുമാണ്. കഴിഞ്ഞ ജൂണില്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് പൊലീസ് എടുത്ത കള്ളനോട്ട് കേസിലെ പ്രതികളുമാണ് ഇവര്‍.
Leave A Reply